ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് അഭിമാന വര്‍ഷം: പരിശീലകന്‍ പുല്ലേല ഗോപീചന്ദ്

By Web DeskFirst Published Dec 6, 2017, 9:59 PM IST
Highlights

ദില്ലി: ബാഡ്മിന്‍റണില്‍ ഇന്ത്യക്ക് അഭിമാന വര്‍ഷമെന്ന് ദേശീയ പരിശീലകന്‍ പുല്ലേല ഗോപീചന്ദ്. താരങ്ങളുടെ പ്രകടനത്തില്‍ സന്തുഷ്ടനാണെന്നും പരിശീലകന്‍ വ്യക്തമാക്കി. എന്നാല്‍ മത്സരക്രമം നിശ്ചയിക്കുന്നതില്‍ പോരായ്മകളുണ്ടെന്നും പുല്ലേല ഗോപീചന്ദ് പറഞ്ഞു. അടുത്ത വര്‍ഷം മികച്ച പ്രകടനം തുടരാനാകുമെന്ന പ്രതീക്ഷയും അദേഹം പങ്കിട്ടു. 

നാല് സൂപ്പര്‍ സീരിസ് കിരീടങ്ങള്‍ നേടിയ കെ ശ്രീകാന്ത് പ്രതിഭാസമാണ്. ലോക രണ്ടാം നമ്പറിലെത്തിയ ശ്രീകാന്ത് ചരിത്രം സൃഷ്ടിക്കുന്നു. ഈ വര്‍ഷാദ്യം ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിസ് കിരീടം നേടിയ താരം ഓസ്‌ട്രലിയന്‍, ഡന്‍മാര്‍ക്ക്, ഫ്രഞ്ച് കിരീടങ്ങളും നേടിയിരുന്നു. ഇരുപത്തിനാല് വയസ് മാത്രമുള്ള ശ്രീകാന്തിന് ദീര്‍ഘമായ കരിയര്‍ ബാക്കിയുണ്ടെന്നു പുല്ലേല ഗോപീചന്ദ് പറഞ്ഞു.

റിയോ ഒളിംപിക്സില്‍ വെള്ളി മെഡല്‍ നേടിയ പിവി സിന്ധുവും മികച്ച ഫോമിലാണ്. ഹൈദരാബാദില്‍ തിരിച്ചെത്തിയ സൈന നെഹ്‌വാള്‍ സാങ്കേതികമായി ചില തിരുത്തലുകള്‍ വരുത്താനുണ്ട്. എങ്കിലും സൈനയും മികച്ച രീതിയിലാണ് കളിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന കേമണ്‍വെല്‍ത്ത്, എഷ്യന്‍ ഗെയിംസുകളില്‍ ഇന്ത്യക്ക് മികച്ച നേട്ടം കൊയ്യാനാകുമെന്നും അദേഹം പറഞ്ഞു.


 

click me!