ചോരുന്ന കൈകള്‍; കാരണമറിയാതെ ഇന്ത്യന്‍ താരങ്ങള്‍

Published : Dec 06, 2017, 09:20 PM ISTUpdated : Oct 04, 2018, 04:28 PM IST
ചോരുന്ന കൈകള്‍; കാരണമറിയാതെ ഇന്ത്യന്‍ താരങ്ങള്‍

Synopsis

ദില്ലി: ശ്രീലങ്കക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിരവധി ക്യാച്ചുകള്‍ വിട്ടുകളഞ്ഞിരുന്നു ഇന്ത്യന്‍ താരങ്ങള്‍. നായകന്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയും സ്ലിപില്‍ അനായാസ ക്യാച്ചുകള്‍ വിട്ടുകളഞ്ഞു. ലോകത്തെ മികച്ച ഫീല്‍ഡിംഗ് നിരകളിലൊന്ന് എന്ന് പുകള്‍പെറ്റ ടീമാണ് ഫീല്‍ഡില്‍ പരാജയപ്പെട്ടത്. എന്തുകൊണ്ട് ക്യാച്ചുകള്‍ വിട്ടുകളഞ്ഞു എന്ന ചോദ്യത്തിന് പൂജാര നല്‍കിയ ഉത്തരമിതാണ്.

ഇന്ത്യ മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്തെന്നും എന്നാല്‍ ഏറെ മുന്നേറാനുണ്ടെന്നും പൂജാര അഭിപ്രായപ്പെട്ടു. സ്ലിപില്‍ ക്യാച്ചെടുക്കുന്നതില്‍ ഇന്ത്യന്‍ താരങ്ങള്‍ പ്രശ്നം നേരിടുന്നുണ്ട്. എന്നാല്‍ ക്യാച്ചുകള്‍ വിട്ടുകളയുന്നതിന്‍റെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നും പൂജാര വ്യക്തമാക്കി. ഗള്ളിയില്‍ മികച്ച രീതിയില്‍ ഫീല്‍ഡ് ചെയ്യുന്ന അജിങ്ക്യ രഹാനയെ അവിടെ നിന്ന് മാറ്റാന്‍ ഉദേശിക്കുന്നില്ലെന്നും പൂജാര പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു