
ദില്ലി: റിയോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പ്രതിശ്രുത വരന്‍റെ ചിത്രം പുറത്ത്. സത്യവര്‍ത് കാദിയന്‍ എന്നാണ് സാക്ഷിയുടെ മനം കവര്‍ന്ന യുവസുന്ദരന്‍റെ പേര്. റോത്തക്കില്‍ നിന്ന് തന്നെയുള്ള ഗുസ്തി താരമാണ് സത്യവര്‍ത്.
സാക്ഷി റിയോയിലേക്ക് പേകുന്നതിന് മുന്‍പ് തന്നെ വിവാഹം തീരുമാനിച്ചിരുന്നതായി സഹോദരന്‍ സച്ചിന്‍ പറഞ്ഞു. സത്യവര്‍തിന്റെ പിതാവ് റോത്തക്കില്‍ ഗുസ്തി പരിശീലന കേന്ദ്രം നടത്തുകയാണ്. ഉടന്‍ വിവാഹം നടക്കുമെന്ന് സത്യവര്‍തിന്റെ പിതാവും സ്ഥിരീകരിച്ചു.
97 കിലോഗ്രാം വിഭാഗം ഗുസ്തി താരമാണ് സത്യവര്‍ത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡലും ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!