ഏകദിന റാങ്കിംഗ്: കൊഹ്‌ലി രണ്ടാമത്

By Web DeskFirst Published Sep 5, 2016, 3:19 PM IST
Highlights

ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരം വിരാട് കൊഹ്‌ലി രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഒരു സ്ഥാനം താഴോട്ടിറങ്ങിയ രോഹിത് ശര്‍ ഏഴാം സ്ഥാനത്താണ്. എട്ടാം സ്ഥാനത്തുള്ള ശീഖര്‍ ധവാനാണ് കൊഹ്‌ലിക്കും രോഹിത്തിനും പുറമെ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. പാക്കിസ്ഥാനെതിരായ തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്‍ ജോ റൂട്ട് നാലാം സ്ഥാനത്തേക്കുയര്‍ന്നു. ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ് തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് മൂന്നാമത്.

ബൗളര്‍മാരുടെ ഏകദിന റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. പന്ത്രണ്ടാം സ്ഥാനത്തുള്ള അശ്വിനും പതിമൂന്നാതുള്ള അക്ഷര്‍ പട്ടേലും ഇരുപതാം സ്ഥാനത്തുള്ള ഭുവനേശ്വര്‍കുമാറുമാണ് ആദ്യ ഇരുപതിലെ ഇന്ത്യന്‍ സാന്നിധ്യങ്ങള്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പര തോല്‍വിയോടെ പാക്കിസ്ഥാന്‍ ടീം റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണു. ശ്രീലങ്കയ്ക്കെതിരായ പരമ്പര ജയത്തോടെ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ന്യൂസിലന്‍ഡ് രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്ത് തുടരുമ്പോള്‍ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള ശ്രീലങ്കയ്ക്ക് ഏഴാമതുള്ള ബംഗ്ലാദേശുമായി മൂന്ന് പോയന്റിന്റെ വ്യത്യാസം മാത്രമെയുള്ളു. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര പരമ്പര തൂത്തുവാരിയാല്‍ ലങ്കയെ മറികടന്ന് ബംഗ്ലാദേശിന് ചരിത്രത്തിലാദ്യമായി ആറാം റാങ്കിലേക്ക് ഉയരാം.

 

click me!