വെസ് ബ്രൗൺ രഹസ്യ ആയുധം, ഇന്ന് ഗോളടിക്കും : റെനി മ്യുളെന്‍സ്റ്റീൻ

Published : Dec 03, 2017, 08:03 AM ISTUpdated : Oct 04, 2018, 07:05 PM IST
വെസ് ബ്രൗൺ  രഹസ്യ ആയുധം, ഇന്ന് ഗോളടിക്കും : റെനി മ്യുളെന്‍സ്റ്റീൻ

Synopsis

ഗോളടിക്കുക എന്നതുതന്നെയാണ് പ്രധാനം എന്ന് ഞങ്ങള്‍ക്കറിയാമെന്നും ടീമംഗങ്ങള്‍ക്ക് ഊർജം നല്‍കാനും ഗോള്‍  അത്യാവശ്യമാണെന്ന് തിരിച്ചറിയുന്നെന്നും കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനി മ്യുളെന്‍സ്റ്റീൻ.  വെസ് ബ്രൗൺ ഞങ്ങളുടെ രഹസ്യ ആയുധമാണ്, മുംബൈയ്ക്കെതിരെ  കടുത്ത മല്‍സരം പ്രതീക്ഷിക്കുന്നുവെന്നു, പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് അത് കൈകാര്യം ചെയ്യുമെന്നും പരിശീലകന്‍ പ്രതീക്ഷ പങ്ക് വച്ചു. 

ആദ്യ രണ്ടുമാച്ചുകളിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിലും മുംബൈയ്ക്കെതിരെ കളിമാറുമെന്നാണ് കോച്ച് റെനി മ്യുളെന്‍സ്റ്റീൻ പറയുന്നത്. അവസരങ്ങൾ ഗോളാക്കിമാറ്റി വിജയമാണ് ബ്ളാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ജാഷംഡ്പൂർ എഫ്.സിയുമായുള്ള രണ്ടാം മാച്ചിൽ കൂടുതല്‍ സമയം പന്ത് കൈവശം വയ്ക്കാനായത് ടീമംഗങ്ങളില്‍ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. പരിക്ക് കാരണം വിട്ട് നിന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മുന്‍ താരം വെസ് ബ്രൗൺ ഇന്ന് അന്തിമ ഇലവെനിൽ ഉണ്ടാകും. 

ഇതുവരെ തങ്ങളുടെ ടീം ഗോള്‍ നേടാത്തതില്‍ ബ്ലാസ്റ്രറേഴ്സ് ആരാധകർ കടുത്ത നിരാശയിലാണ്. അതേസമയം അവസാന രണ്ടുമല്‍സരങ്ങളിലും തോറ്റ മുംബൈയെ അപേക്ഷിച്ച് ഗോള‍് വഴങ്ങാത്ത ബ്ലാസ്റ്റേഴ്സിനുതന്നെയാണ് മുന്‍തൂക്കം. തുടച്ചയായ കളികൾ കാരണം ടീമംനി വേണ്ടത്ര വിശ്രമം കിട്ടാത്ത പ്രകടനത്തെ ബാധിക്കുമോ എന്ന ഭയത്തിലാണ് മുംബൈ കോച്ച്. മൂന്നാം മത്സരത്തിൽ വിജയ തുടക്കത്തിന് ബ്ലാസ്റ്റേഴ്സും ശക്തമായ തിരിച്ചുവരവിന് മുംബൈയും ഇറങ്ങുമ്പോൾ മികച്ച മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍