ഷായ് ഹോപ്പിന്‍റെ സെഞ്ചുറി കരുത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് വിന്‍ഡീസ്

Published : Dec 11, 2018, 10:54 PM IST
ഷായ് ഹോപ്പിന്‍റെ സെഞ്ചുറി കരുത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് വിന്‍ഡീസ്

Synopsis

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പമെത്തി. ഷായ് ഹോപ്പ് (പുറത്താവാതെ 146) നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ നാല് പന്ത് ശേഷിക്കെയായിരുന്നു വിന്‍ഡീസിന്റെ വിജയം.

ധാക്ക: ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പമെത്തി. ഷായ് ഹോപ്പ് (പുറത്താവാതെ 146) നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ നാല് പന്ത് ശേഷിക്കെയായിരുന്നു വിന്‍ഡീസിന്റെ വിജയം. 

ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു. തമിം ഇഖ്ബാല്‍ (50), മുഷ്ഫികുര്‍ റഹീം (62), ഷാക്കിബ് അല്‍ ഹസന്‍ (65), മഹ്മുദുള്ള (30) എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. വിന്‍ഡീസിന് വേണ്ടി ഒഷാനെ തോമസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ് ഇറങ്ങിയ വിന്‍ഡീസ് നാല് വിക്കറ്റിന്റെ വിജയം സ്വ്ന്തമാക്കി. ഷായ് ഹോപ്പിന്റെ ഒറ്റയാള്‍ പോരാട്ടമാണ് സന്ദര്‍ശകര്‍ക്ക് കരുത്തായത്. ഡാരന്‍ ബ്രോവോ (27), മര്‍ലോണ്‍ സാമുവെല്‍സ് (26) എന്നിവരാണ് വിന്‍ഡീസിന്റെ പ്രധാന സ്‌കോറര്‍മാര്‍. അവസാന അഞ്ചോവറില്‍ 38 റണ്‍സായിരുന്നു ബംഗ്ലാദേശ് ജയിക്കുവാന്‍ നേടേണ്ടിയിരുന്നത്. എന്നാല്‍ ആ ഘട്ടത്തില്‍ വിക്കറ്റ് വീഴുത്തുവാന്‍ ബംഗ്ലാദേശിനു കഴിയാതെ പോയത് ടീമിനു തിരിച്ചടിയായി.

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര