ധോണിക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായ പാക് മോഡല്‍

By Web DeskFirst Published Jul 9, 2016, 3:40 PM IST
Highlights

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി കാണിച്ച കരുണയുടെ കഥ പറയുകയാണ് പാകിസ്ഥാനിലെ പ്രശസ്ത മോഡലായ മന്ദിര മൊഹമ്മദ്. ഒരു ചെറിയ സംഭവം ഉദാഹരിച്ചാണ് ഇന്ന് പാകിസ്ഥാനിലെ തന്നെ ഏറ്റവും തിരക്കുള്ള നടി ധോണിയെന്ന ഡൗണ്‍ ടു എര്‍ത്തായ ക്രിക്കറ്ററെക്കുറിച്ച് പറയുന്നത്.

തന്‍റെ ഇതുവരെയുള്ള ക്രിക്കറ്റ് കരിയറില്‍ രണ്ട് പ്രാവശ്യം മാത്രമേ ധോണി പാകിസ്ഥാനില്‍ കളിച്ചിട്ടുള്ളൂ. അതില്‍ ആദ്യത്തേത് 2006 ടെസ്റ്റ്, ഏകദിന പരമ്പരയ്ക്കാണ്. പിന്നീട് 2008ലെ ഏഷ്യാകപ്പിനും. ഏഷ്യാകപ്പില്‍ എത്തുമ്പോഴേക്കും ഇന്ത്യന്‍ ടീമിന്‍റെ നായകനായിരുന്നു ധോണി.

മന്ദിര സ്വന്തം അനുഭവം വിവരിക്കുന്നത് ഇങ്ങനെ, ആ സമയത്ത് താന്‍ മോഡല്‍ അല്ല. പാകിസ്ഥാന്‍ താരങ്ങളുടെ ആരാധനമൂലം അവരോട് ഒന്നിച്ച് ചിത്രങ്ങള്‍ എടുക്കാനും ഓട്ടോഗ്രാഫിനും വേണ്ടി ടീമുകളുടെ ഡിന്നര്‍ സ്ഥലത്ത് എത്തിയതായിരുന്നു താന്‍. എന്നാല്‍ ആരും തനിക്ക് ഓട്ടോഗ്രാഫ് തന്നില്ല.

എന്നാല്‍ എന്തോ നഷ്ടപ്പെട്ട പോലെ നിന്ന എന്നെ ധോണി അടുത്ത് വിളിച്ച് ഓട്ടോഗ്രാഫ് തന്നു. ഒപ്പം ഫോട്ടയും എടുത്തു. കുറച്ച് നേരം സംസാരിച്ചാണ് അദ്ദേഹം പിരിഞ്ഞത്. ഒരു പാകിസ്ഥാന്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച അനുഭവം ഇപ്പോള്‍ അവിടുത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവത്തോടെ മന്ദിര ക്യാപ്റ്റന്‍ കൂളിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി എന്നാണ് പാക് സോഷ്യല്‍ മീഡിയകളിലെ കമന്‍റ്.

click me!