അശ്വിന്റെ അജ്ഞാതവാസത്തെക്കുറിച്ച് അന്വേഷിച്ച് ബിസിസിഐ

Published : Sep 21, 2018, 06:40 PM IST
അശ്വിന്റെ അജ്ഞാതവാസത്തെക്കുറിച്ച് അന്വേഷിച്ച് ബിസിസിഐ

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ ആര്‍ അശ്വിന്‍ ഇപ്പോള്‍ എവിടെയാണ്?. ബിസിസിഐക്കോ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോ അശ്വിന്‍ എവിടെയുണ്ടെന്നതിനെക്കുറിച്ച് ധാരണയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'മുംബൈ മിററര്‍' റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ ആര്‍ അശ്വിന്‍ ഇപ്പോള്‍ എവിടെയാണ്?. ബിസിസിഐക്കോ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനോ അശ്വിന്‍ എവിടെയുണ്ടെന്നതിനെക്കുറിച്ച് ധാരണയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് 'മുംബൈ മിററര്‍' റിപ്പോര്‍ട്ട് ചെയ്തു. പരിക്കുമൂലം ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് നഷ്ടമായ അശ്വിന്‍ ഇതിനുശേഷം പരിക്കിന്റെ സ്വഭാവത്തെക്കുറിച്ചോ പരിക്കിന്റെ പുരോഗതിയെക്കുറിച്ചോ ഇതുവരെ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനിലെ മെഡിക്കല്‍ സംഘത്തെ അറിയിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല.

കൗണ്ടിയില്‍ വോഴ്സെസ്റ്റര്‍ഷെയറിന് കളിക്കാന്‍ നേരത്തെ കരാറൊപ്പിട്ടതിനാല്‍ വിജയ് ഹസാരെ ട്രോഫിയിലും അശ്വിന്‍ കളിക്കുന്നില്ല. പരിക്കേറ്റതിനാല്‍ കൗണ്ടിയില്‍ കളിക്കാന്‍ സാധ്യത ഇല്ലാതിരിക്കെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ റീഹാബിലിറ്റേഷന്‍ കേന്ദ്രവുമായും അശ്വിന്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ദേശീയ ടീമിനായി കളിക്കുന്ന താരങ്ങള്‍ പരിക്കേറ്റാല്‍ അക്കാര്യം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ റിഹാബിലിറ്റേഷന്‍ സെന്ററിനെ അറിയിക്കുകയും പുരോഗതി നിരീക്ഷിക്കുകയും വേണമെന്നാണ് ബിസിസിയുടെ മാര്‍ഗനിര്‍ദേശം. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ചെയ്യാത്ത അശ്വിന്‍ രണ്ട് ദിവസം മുമ്പ് ദുബായില്‍ ഒറു ചാറ്റ് ഷോയില്‍ പങ്കെടുക്കയും ചെയ്തു.

ബിസിസിഐ അനുമതിയോടെയാണോ അശ്വിന്‍ ചാറ്റ് ഷോയില്‍ പങ്കെടുത്തത് എന്ന കാര്യം വ്യക്തമല്ല. അതേസമയം, ചാറ്റ് ഷോയില്‍ അശ്വിന്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞതായി മുംബൈ മിറര്‍ പറയുന്നു. അതേസമയം, അശ്വിന്‍ ചെന്നൈയിലുണ്ടെന്നും പരിക്കിനുള്ള ചികിത്സയിലാണെന്നുമാണ് ബിസിസിഐയിലെതന്നെ മറ്റൊരു ഉന്നതന്‍ മുംബൈ മിററിനോട് പറയുന്നത്. അശ്വിന്റെ ഏജന്റിനെ ബന്ധപ്പെടാന്‍ നിരന്തരം ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീം പ്രഖ്യാപിച്ചു, മലയാളിയും ടീമില്‍, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ക്യാപ്റ്റനായി വൈഭവ്
ധാക്ക ക്യാപിറ്റല്‍സ് പരിശീലകന്‍ മഹ്ബൂബ് അലി സാക്കിക്ക് ദാരുണാന്ത്യം; സംഭവം ബിപിഎല്‍ മത്സരത്തിന് തൊട്ടുമുമ്പ്