മെസിയോ റൊണാള്‍ഡോയോ മികച്ചവന്‍; ഒടുവില്‍ മനസുതുറന്ന് പെലെ

Published : Oct 06, 2018, 05:24 PM ISTUpdated : Oct 06, 2018, 06:03 PM IST
മെസിയോ റൊണാള്‍ഡോയോ മികച്ചവന്‍; ഒടുവില്‍ മനസുതുറന്ന് പെലെ

Synopsis

ഫുട്ബോള്‍ ആരാധകര്‍ കഴിഞ്ഞ ഒരു ദശാബ്ദമായി ചോദിക്കുന്ന ആ വലിയ ചോദ്യത്തിന് ഉത്തരവുമായി ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ലിയോണല്‍ മെസ്സിയാണോ മികച്ചവനെന്ന ചോദ്യത്തിനാണ് പെലെ ഒടുവില്‍ ഉത്തരം നല്‍കിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് മുന്‍ ഇന്ത്യന്‍നായകന്‍ ബൈച്ചൂംഗ് ബൂട്ടിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് കാലാകാലങ്ങളായി ആരാധകര്‍ തര്‍ക്കിക്കുന്ന കാര്യത്തില്‍ ഇതിഹാസം നിലപാട് വ്യക്തമാക്കിയത്.

കൊ‍ക്കത്ത: ഫുട്ബോള്‍ ആരാധകര്‍ കഴിഞ്ഞ ഒരു ദശാബ്ദമായി ചോദിക്കുന്ന ആ വലിയ ചോദ്യത്തിന് ഉത്തരവുമായി ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ലിയോണല്‍ മെസ്സിയാണോ മികച്ചവനെന്ന ചോദ്യത്തിനാണ് പെലെ ഒടുവില്‍ ഉത്തരം നല്‍കിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് മുന്‍ ഇന്ത്യന്‍നായകന്‍ ബൈച്ചൂംഗ് ബൂട്ടിയയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് കാലാകാലങ്ങളായി ആരാധകര്‍ തര്‍ക്കിക്കുന്ന കാര്യത്തില്‍ ഇതിഹാസം നിലപാട് വ്യക്തമാക്കിയത്.

റൊണാള്‍ഡോയെയും മെസ്സിയെയും താരതമ്യം ചെയ്യുക ദുഷ്കരമാണ്. കാരണം മെസ്സിയുടെ ശൈലി റൊണാള്‍ഡോയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. എന്റെ കാലത്ത് ജോര്‍ജ് ബെസ്റ്റുമായി എന്നെ താരമത്യം ചെയ്യാറുണ്ടായിരുന്നു. ഞങ്ങളുടെ രണ്ടാളുടെയും കളികള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നെങ്കിലും. അതുപോലെയാണ് മെസ്സിയെയും റൊണാള്‍ഡോയെയും താരതമ്യം ചെയ്യുന്നത്.

റൊണാള്‍ഡോയെ മികച്ച സെന്റര്‍ ഫോര്‍വേര്‍ഡ് ആയെ കാണാനാവു. എന്നാല്‍ മെസ്സിയാണ് കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പട്ട താരം. തന്റെ ടീമില്‍ റൊണാള്‍ഡോ വേണോ മെസ്സി വേണോ എന്ന് ചോദിച്ചാല്‍ മെസ്സിയെ തെരഞ്ഞെടുക്കുമെന്നും പെലെ പറഞ്ഞു. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് ഇറ്റാലിയന്‍ ലീഗിലെ യുവന്റസിലേക്ക് പോയ റൊണാള്‍ഡോ സീസണില്‍ ഇതുവരെ മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും ടീമിന് സംഭാവന ചെയ്തപ്പോള്‍ സ്പാനിഷ് ലീഗില്‍ ബാഴ്സക്കായി മെസ്സി 10 ഗോളും നാല് അസിസ്റ്റും നടത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മെസി മുംബൈയില്‍ കുടുങ്ങി, ദില്ലിയിലേക്കുള്ള വരവ് വൈകുന്നു, വില്ലനായത് തലസ്ഥാനത്തെ കനത്ത മൂടല്‍മഞ്ഞ്
ഒറ്റ ഫ്രെയിമില്‍ GOATs, എത്ര മനോഹരം! ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം മെസി, ഒപ്പം ഛേത്രിയും വാങ്കഡെയില്‍ ആരാധകരുടെ മനംകുളിരും കാഴ്ച