അണ്ടർ 17 ലോകകപ്പ്: ഇന്ത്യയിലേക്ക് അത്ഭുതബാലന്‍

By Web DeskFirst Published Sep 11, 2017, 12:42 PM IST
Highlights

അണ്ടർ 17 ലോകകപ്പിനായി ഇന്ത്യയിലേക്ക് എത്തുന്ന അത്ഭുതബാലനാണ് വിനീഷ്യസ് ജൂനിയർ.  ഭാവിയുടെ താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിനീഷ്യസിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിക്കഴിഞ്ഞു.

ഇന്ത്യയിലെ ലോകകപ്പ് ആവേശത്തിന് എത്തുന്ന ഏറ്റവും വിലയേറിയ താരമാണ് പതിനേഴുകാരമായ വിനീഷ്യസ് ജൂനിയർ. ബ്രസീലിയൻ ക്ലബ് ഫ്ളെമെംഗോയുടെ താരമായ വിനീഷ്യസിനെ 45 ദശലക്ഷം
യൂറോയ്ക്കാണ് യൂറോപ്യൻ ചാന്പ്യൻമാരായ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. അടുത്ത വ‍ർഷം ജൂണിൽ പതിനെട്ട് വയസ്സ് പൂർത്തിയാവുന്പോഴെ വിനീഷ്യസിന് റയലിനായി ബൂട്ടികെട്ടാനാവൂ. നാളെയുടെ
താരമെന്ന് വിശേഷിപ്പിക്കുന്ന ബ്രസീലിയൻ വിസ്മയത്തെ മറ്റാരും സ്വന്തമാക്കുംമുൻപ് റാഞ്ചുകയായിരുന്നു റയൽ മാഡ്രിഡ്.

ഡ്രിബ്ലിംഗ് സ്കോറിംഗ് മികവാണ് വിനീഷ്യസിനെ ഫുട്ബോൾ ലോകത്തെ നോട്ടപ്പുള്ളിയാക്കിയത്. കഴിഞ്ഞ വർഷം മുതൽ അണ്ടർ 17 ടീമിൽ  കളിക്കുന്ന വിനീഷ്യസ് 22 കളിയിൽ 19 ഗോൾ നേടിക്കഴിഞ്ഞു. വിനീഷ്യസിന്‍റെ കളി കാണാൻ മലയാളികൾക്ക് അവസരം കിട്ടുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ട ബ്രസീലിന്‍റെ മത്സരങ്ങൾ കൊച്ചിയിലാണ്.

click me!