യുവിയെ തഴഞ്ഞ് അശ്വിനെ ക്യാപ്റ്റനാക്കാനുള്ള കാരണം തുറന്നുപറഞ്ഞ് സെവാഗ്

By Web DeskFirst Published Feb 27, 2018, 1:02 PM IST
Highlights

ബാറ്റ്സ്മാനെക്കാളുപരി കളിയെ നന്നായി വിലയിരുത്താന്‍ ബൗളര്‍ക്കാവും. വസീം അക്രം, വഖാര്‍ യൂനിസ്, കപില്‍ ദേവ് എന്നിവരുടെ വലിയ ആരാധകനാണ് ഞാന്‍. ഇവരെല്ലാം ക്യാപ്റ്റന്‍മാരായപ്പോള്‍ ടീമിന് മികച്ച നേട്ടങ്ങളുണ്ടായിട്ടുണ്ട്

ചണ്ഡീഗഡ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകനായി അശ്വിനെ തെരഞ്ഞെടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി ടീം മാര്‍ഗദര്‍ശി വീരേന്ദര്‍ സെവാഗ്. സീനിയര്‍ താരം യുവരാജ് സിംഗിനെ നായകനാക്കാതിരുന്നതിനെതിരെ ആരാധകര്‍ എതിര്‍പ്പുയര്‍ത്തുമ്പോഴാണ് സെവാഗ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ബൗളറെ ക്യാപ്റ്റനാക്കാണമെന്നത് തന്റെ കൂടി താരുമാനമാിരുന്നുവെന്ന് സെവാഗ് പറഞ്ഞു.

ബാറ്റ്സ്മാനെക്കാളുപരി കളിയെ നന്നായി വിലയിരുത്താന്‍ ബൗളര്‍ക്കാവും. വസീം അക്രം, വഖാര്‍ യൂനിസ്, കപില്‍ ദേവ് എന്നിവരുടെ വലിയ ആരാധകനാണ് ഞാന്‍. ഇവരെല്ലാം ക്യാപ്റ്റന്‍മാരായപ്പോള്‍ ടീമിന് മികച്ച നേട്ടങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ക്യാപ്റ്റനെന്ന നിലയില്‍ പഞ്ചാബിനായി അശ്വിന്‍ അത്ഭുതം കാട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സെവാഗ് പറഞ്ഞു.

 മറ്റേതൊരു താരത്തെക്കാളും ട്വന്റി-20 ക്രിക്കറ്റിനെ നല്ല രീതിയില്‍ മനസിലാക്കുന്ന കളിക്കാരനെന്ന നിലയില്‍ ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കാനും തന്ത്രങ്ങള്‍ രൂപപ്പെടുത്താനും അശ്വിനാവും. കാരണം പവര്‍ പ്ലേയിലും സ്ലോഗ് ഓവറിലും പന്തെറിയുന്ന ബൗളറാണ് അശ്വിനെന്നും സെവാഗ് പറഞ്ഞു. തന്നെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത തീരുമാനം എളുപ്പമായിരുന്നില്ലെന്നും സെവാഗിന്റെ പിന്തുണയാണ് തന്നെ ക്യാപ്റ്റനാക്കുന്നതില്‍ നിര്‍ണായകമാതെന്നും അശ്വിന്‍ പറഞ്ഞു.

click me!