എ പ്ലസ് ഗ്രേഡില്ല; ധോണിക്ക് വിനയായത് ഈ തീരുമാനം

By Jomit JFirst Published Mar 8, 2018, 6:52 PM IST
Highlights
  • ബിസിസിഐ താരങ്ങളുടെ കരാര്‍ പുതുക്കിയപ്പോള്‍ ധോണിക്ക് എ ഗ്രേഡാണ് ലഭിച്ചത്

മുംബൈ: കളിക്കാരുമായുള്ള വാര്‍ഷിക കരാറുകള്‍ ബിസിസിഐ പുതുക്കിയപ്പോള്‍ ശ്രദ്ധ നേടിയവരില്‍ ഒരാള്‍ മുന്‍ നായകന്‍ എംഎസ് ധോണിയാണ്. ബിസിസിഐ ചരിത്രത്തില്‍ ആദ്യമായി എ പ്ലസ് ഗ്രേഡ് അവതരിപ്പിച്ചപ്പോള്‍ ധോണിക്ക് ഇടം നേടാനായില്ല. എന്നാല്‍ എ ഗ്രേഡിലുള്‍പ്പെട്ട ധോണിക്ക് 150 ശതമാനം വേതന വര്‍ധനവ് ലഭിച്ചിരുന്നു.

ആദ്യമായാണ് ധോണി കരാറില്‍ തരംതാഴ്ത്തപ്പെടുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കാത്തതാണ് കരാറില്‍ ധോണിക്ക് വിനയായത്. ടെസ്റ്റില്‍ നിന്ന് 2014ല്‍ വിരമിച്ച ധോണി ഏകദിനവും ടി20യും മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുന്ന റാങ്കിംഗില്‍ ആദ്യ പത്തിലുള്ള താരങ്ങളെയാണ് എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നായകന്‍ വിരാട് കോലി, എംഎസ് ധോണി, രോഹിത് ശര്‍മ്മ എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ബിസിസിഐ എ പ്ലസ് കാറ്റഗറി ഉള്‍പ്പെടുത്തിയത്. കോലിയും ധോണിയുമാണ് എ പ്ലസ് കാറ്റഗറി എന്ന ആശയം മുന്നോട്ടുവെച്ചതെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് വ്യക്തമാക്കിയിട്ടുണ്ട്. 

എ പ്ലസ് ഗ്രേഡില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണുള്ളത്. ഒന്നാം ഗ്രേ‍ഡിലുള്ള ഇവരുടെ പ്രതിഫലം ഏഴ് കോടിയാണ്. അതേസമയം എ ഗ്രേഡില്‍ അഞ്ച് കോടിയും, ബി ഗ്രേഡില്‍ മൂന്ന് കോടിയും, സി ഗ്രേഡ് താരങ്ങള്‍ക്ക് ഒരു കോടി രൂപയുമാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്ന വാര്‍ഷിക പ്രതിഫലം. 


 

click me!