രോഹിത് ശര്‍മ്മ ഹിറ്റ്മാന്‍ ആയതിങ്ങനെ

By Web DeskFirst Published Dec 26, 2017, 9:23 PM IST
Highlights

മുംബൈ: ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയ ഏക താരമാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഹിറ്റ്മാന്‍ എന്നാണ് കളിക്കളത്തില്‍ രോഹിതിന്‍റെ വിളിപ്പേര്. ശ്രീലങ്കക്കെതിരെ മൂന്നാം ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ ഹിറ്റ്മാന്‍ വിളികളാണ് രോഹിത് ശര്‍മ്മയെ വരവേറ്റത്. എന്നാല്‍ അധികമാര്‍ക്കും ഹിറ്റ്മാന്‍ വിളിയുടെ ഉത്ഭവത്തെ കുറിച്ച് അറിയില്ല. 

ഹിറ്റ്മാന്‍ എന്ന വിശേഷണം ലഭിച്ചതെങ്ങനെയെന്ന് രോഹിത് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. 2013ല്‍ ഓസ്ട്രലിയക്കെതിരെ ബെംഗലുരുവില്‍ ഏകദിനത്തില്‍ തന്‍റെ ആദ്യ ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ കമന്‍റേറ്ററായ രവിശാസ്ത്രിയാണ് രോഹിതിനെ ഹിറ്റ്മാന്‍ എന്ന് ആദ്യം വിളിച്ചത്. 

രോഹിത് മൂന്നാം ഇരട്ട ശതകം പൂര്‍ത്തിയാക്കുമ്പോള്‍ രവിശാസ്തി പരിശീലകനായി ഡ്രസിംഗ് റൂമിലുണ്ടായിരുന്നു. ഓസീസിനെതിരെ 2013ല്‍ നേടിയ 209 റണ്‍സും 2014ല്‍ ശ്രീലങ്കക്കെതിരെ കുറിച്ച 264 റണ്‍സും 2017ല്‍ മൊഹാലിയില്‍ കുറിച്ച 208 റണ്‍സുമാണ് രോഹിതിന്‍റെ ഏകദിന ഇരട്ട സെഞ്ചുറികള്‍. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ശ്രീലങ്കക്കെതിരെ ഈഡന്‍ ഗാര്‍ഡനില്‍ നേടിയ 264 റണ്‍സ്‍. 

click me!