ഇന്ത്യക്കായി കളിക്കുന്ന സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ മാത്രമെ വീണ്ടും ദേശീയ ടീമിലേക്ക് പരിഗണിക്കൂവെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാൻ തയാറയത്.
മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ വിരാട് കോലിയും രോഹിത് ശർമ്മയും സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിനെതിരെ ആരാധകരുടെ രൂക്ഷ വിമർശനം. ഗംഭീർ നിങ്ങൾ എവിടെ, ഇത് കാണുന്നില്ലേ എന്നാണ് രോഹിത് ബാറ്റ് ചെയ്യുമ്പോൾ ഗാലറിയിൽ ആരാധകർ ആർത്തുവിളിച്ചത്. സമൂഹമാധ്യമങ്ങളിലും കോലിയുടെയും രോഹിത്തിന്‍റെയും സെഞ്ചുറികള്‍ വൈറലായി. ഗംഭീറിനെതിരെ വിമർശനം ശക്തമാവുകയും ചെയ്തു.
ഇന്ത്യക്കായി കളിക്കുന്ന സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ മാത്രമെ വീണ്ടും ദേശീയ ടീമിലേക്ക് പരിഗണിക്കൂവെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാൻ തയാറയത്. ഇരുവരെയും ദേശീയ ടീമില്‍ നിന്നൊഴിവാക്കാനായാണ് ഗംഭീര്‍ ഇത്തരമൊരു നിര്‍ദേശം നടപ്പിലാക്കിയതെന്ന് ഒരു വിഭാഗം ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നു. 15 വര്‍ഷത്തിനുശേഷമായിരുന്നു കോലി വിജയ് ഹസാരെയില്‍ കളിച്ചത്.
കോലിയും രോഹിത്തും അപ്രതീക്ഷിതമായി ടെസ്റ്റ് കരിയർ അവസാനിപ്പിക്കാൻ കാരണക്കാരനായതും ഗംഭീറാണെന്ന വിമർശനവും ശക്തമാണ്. കോലിയുടേയും രോഹിത്തിന്‍റെയും അഭാവത്തിൽ ഇന്ത്യ തുടർ തോൽവികൾ നേരിട്ടപ്പോഴും ഗംഭീറിനെതിരെ വിമർശനം ഉയർന്നിരുന്നു.


