ചെന്നൈ ട്വന്‍റി 20: വിന്‍ഡീസിന് മികച്ച തുടക്കം; ഇന്ത്യ ഇറങ്ങിയത് രണ്ട് മാറ്റത്തോടെ

By Web TeamFirst Published Nov 11, 2018, 7:37 PM IST
Highlights
  • ഇന്ത്യക്കെതിരേ അവസാന ട്വന്റി 20യില്‍ ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന് മികച്ച തുടക്കം. എട്ട് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുത്തിട്ടുണ്ട്. 24 റണ്‍സെടുത്ത ഷായ് ഹോപ്പിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്.

ചെന്നൈ: ഇന്ത്യക്കെതിരേ അവസാന ട്വന്റി 20യില്‍ ബാറ്റിങ് ആരംഭിച്ച വിന്‍ഡീസിന് മികച്ച തുടക്കം. എട്ട് ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുത്തിട്ടുണ്ട്. 24 റണ്‍സെടുത്ത ഷായ് ഹോപ്പിന്റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. യൂസ്‌വേന്ദ്ര ചാഹലിനാണ് വിക്കറ്റ്. ഷിംറോണ്‍ ഹെറ്റ്മ്യര്‍ (25), ഡാരന്‍ ബ്രാവോ (4) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 

സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ അടിവാങ്ങിയത്. രണ്ടോവര്‍ എറിഞ്ഞ വാഷിങ്ടണ്‍ സുന്ദര്‍ 19 റണ്‍സും ക്രുനാല്‍ പാണ്ഡ്യ ഒമ്പത് റണ്‍സും വഴങ്ങി. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ട്വന്റി 20 പരമ്പര ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. യൂസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ടീമിലെത്തി. കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഋഷഭ് പന്തിന് ഒരവസരം കൂടി നല്‍കി. ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. 

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്.

click me!