
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കി. രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ആതിഥേയര്‍ ജയിച്ചത്. വിജയലക്ഷ്യമായ 14 റണ്‍സ് പതിമൂന്ന് പന്തില്‍ വിന്‍ഡീസ് മറികടന്നു. 119 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് 132 റണ്‍സിന് പുറത്തായത് നിര്‍ണായകമായി.
24 റണ്‍സെടുത്ത ജോസ് ബട്‍ലര്‍ ആണ് ടോപ്സ്കോറര്‍. വിന്‍ഡീസിനായി കീമാ റോച്ചും നായകന്‍ ജേസന്‍ ഹോള്‍ഡറും നാല് വിക്കറ്റ് വീതം വീഴ്ത്തി. തലേദിവസം അമ്മ മരിച്ചിട്ടും ടീമിനായി കളത്തിലിറങ്ങിയ പേസര്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ എട്ട് വിക്കറ്റെടുത്ത റോച്ചാണ് മാന്‍ ഓഫ് ദ് മാച്ച്.
പരമ്പരയില്‍ ഒരു ടെസ്റ്റ് കൂടി ബാക്കിയുണ്ട്. ജോസഫിന്‍റെ കുടുംബത്തിന് ജയം സമര്‍പ്പിക്കുന്നതായി വിന്‍ഡീസ് നായകന്‍ പറഞ്ഞു. ഈ വര്‍ഷം വിന്‍ഡീസില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!