
ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഫൈനലില്‍ ഉക്രൈന്‍ താരം ഹന്നാ ഒക്കോറ്റയെ മേരി കോം തോല്‍പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്‍റെ ആറാം സ്വര്‍ണമാണിത്.
ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം നേടുന്ന രണ്ടാം താരവും ആദ്യ വനിതാ താരവുമാണ് മേരി. ഇതിഹാസ ക്യൂബന്‍ പുരുഷ താരം ഫെലിക്‌സ് സാവോന്‍ മാത്രമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണം മുന്‍പ് നേടിയിട്ടുള്ളത്. വനിതകളില്‍ അഞ്ച് സ്വര്‍ണം നേടിയിരുന്ന ഐര്‍ലന്‍ഡിന്‍റെ കാറ്റി ടെയ്‌ലറെയാണ് മേരി പിന്നിലാക്കിയത്. 2010 ലോക ചാമ്പ്യന്‍ഷിപ്പിലായിരുന്നു മേരിയുടെ ആദ്യ സ്വര്‍ണവേട്ട.