വനിതാ ലോക ടി20: മൂന്നാം ജയവും സെമിയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

Published : Nov 15, 2018, 07:09 AM IST
വനിതാ ലോക ടി20: മൂന്നാം ജയവും സെമിയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

Synopsis

ഇന്ത്യന്‍ സമയം രാത്രി 8.30ന് തുടങ്ങുന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. ന്യുസീലന്‍ഡിനെയും പാകിസ്ഥാനെയും തകര്‍ത്ത ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത് സെമിഫൈനൽ സ്ഥാനമാണ്...   

ഗയാന: വനിതാ ലോക ട്വന്‍റി 20യിൽ മൂന്നാം ജയംതേടി ഇന്ത്യ ഇന്ന് ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 8.30ന് തുടങ്ങുന്ന മത്സരത്തില്‍ അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. ന്യുസീലന്‍ഡിനെയും പാകിസ്ഥാനെയും തകര്‍ത്ത ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത് സെമിഫൈനൽ സ്ഥാനമാണ്. എന്നാല്‍ ഓസ്ട്രേലിയയോടും പാകിസ്ഥാനോടും തോറ്റ അയർലൻഡ് ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയർത്താനിടയില്ല. 

നാല് പോയിന്‍റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് കളിയും ജയിച്ച ഓസീസ് വനിതകളാണ് ഒന്നാം സ്ഥാനത്ത്. കിവീസിനെതിരെ ഹർമൻപ്രീത് കൗറിന്‍റെ സെഞ്ച്വറിയുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. പാകിസ്ഥാനെതിരെ മിതാലി രാജ് ആയിരുന്നു വിജയിശിൽപി. ബൗളിംഗിൽ പൂനം യാദവിന്‍റെയും ഹേമലതയുടെയും പ്രകടനമാണ് നിർണായകമാവുക. 

ഇരുവരും ചേർന്ന് പത്ത് വിക്കറ്റ് നേടിക്കഴിഞ്ഞു. സ്മൃതി മന്ദാനയും വേദ കൃഷ്ണമൂർത്തിയുംകൂടി പ്രതീക്ഷയ്ക്കൊത്ത് ഉയർന്നാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ക്രിക്കറ്റില്‍ ഒരോവറില്‍ 5 വിക്കറ്റ്, ലോകറെക്കോര്‍ഡ് പ്രകടനവുമായി ഇന്തോനേഷ്യന്‍ ബൗളര്‍
'20 ഇന്നിംഗ്സില്‍ അവന് ഒരു അര്‍ധസെഞ്ചുറിപോലുമില്ല', ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിനെ ന്യായീകരിച്ച് മഞ്ജരേക്കര്‍