ബംഗ്ലാദേശ് പര്യടനം; വിന്‍ഡീസിന് പുതിയ നായകന്‍

Published : Nov 14, 2018, 10:26 PM ISTUpdated : Nov 14, 2018, 10:31 PM IST
ബംഗ്ലാദേശ് പര്യടനം; വിന്‍ഡീസിന് പുതിയ നായകന്‍

Synopsis

വീണ്ടുമൊരു ഏഷ്യന്‍ പര്യടനത്തിന് തയ്യാറെടുക്കുകയാണ് വിന്‍ഡീസ്. എന്നാല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ സ്ഥിരം നായകന്‍ ജാസണ്‍ ഹോള്‍ഡറിന് പകരം...

കിംഗ്സ്‌ ടൗണ്‍: ഇന്ത്യക്കെതിരായ ദയനീയ തോല്‍വിക്ക് ശേഷം വീണ്ടുമൊരു ഏഷ്യന്‍ പര്യടനത്തിന് തയ്യാറെടുക്കുകയാണ് വിന്‍ഡീസ്. ഏഷ്യയിലെ കറുത്ത കുതിരകളായ ബംഗ്ലാദേശാണ് കരീബിയന്‍ സംഘത്തിന്‍റെ എതിരാളികള്‍. എന്നാല്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ സ്ഥിരം നായകന്‍ ജാസണ്‍ ഹോള്‍ഡറിന് പകരം ഓപ്പണിംഗ് ബാറ്റ്സ്‌മാന്‍ ക്രൈഗ് ബ്രാത്ത്‌വെയ്റ്റാണ് വിന്‍ഡീസിനെ നയിക്കുക.

ചുമലിന് പരിക്കേറ്റ ഹോള്‍ഡറിനെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യക്കെതിരെ കളിച്ച യുവടീമില്‍നിന്ന് കാര്യമായ മാറ്റങ്ങളില്ല. പരമ്പരയില്‍ രണ്ട് ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20യും വിന്‍ഡീസ് കളിക്കും. നവംബര്‍ 22ന് ചിറ്റഗോങിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. അവസാനം ഏറ്റുമുട്ടിയപ്പോള്‍ വിന്‍ഡീസ് ടെസ്റ്റ് പരമ്പര 2-0ന് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഏകദിന- ടി20 പരമ്പരകളില്‍ ബംഗ്ലാദേശിനായിരുന്നു ജയം.  

വിന്‍ഡീസ് ടീം

Kraigg Brathwaite (Captain), Sunil Ambris, Devendra Bishoo, Roston Chase, Shane Dowrich, Shannon Gabriel, Jahmar Hamilton, Shimron Hetmyer, Shai Hope, Shermon Lewis, Keemo Paul, Kieran Powell, Raymon Reifer, Kemar Roach, Jomel Warrican

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജുവിനല്ല, ലോകകപ്പില്‍ അഭിഷേകിനൊപ്പം തകര്‍ത്തടിക്കാനാവുക ഇഷാന്‍ കിഷനെന്ന് തുറന്നുപറഞ്ഞ് പരിശീലകന്‍
ഏകദിനത്തില്‍ അവസാനം കളിച്ച മത്സരത്തില്‍ സെഞ്ചുറി, പക്ഷെ ജയ്സ്വാളിനെയും കാത്തിരിക്കുന്നത് സഞ്ജുവിന്‍റെ അതേവിധി