കൊച്ചിയിലെ സ്റ്റേഡിയങ്ങൾ 18ന് ഫിഫ ഏറ്റെടുക്കും

By Web DeskFirst Published Sep 13, 2017, 7:12 AM IST
Highlights

അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് വേദിയാകുന്ന കൊച്ചിയിലെ സ്റ്റേഡിയങ്ങൾ  18ന് ഫിഫ ഏറ്റെടുക്കും.  മത്സരം നടക്കുന്ന നെഹ്റു സ്റ്റേഡിയവും പരിശീലന ഗ്രൗണ്ടുകളും മോടിപിടിപ്പിക്കുന്ന തിരക്കിലാണ് സംഘാടകർ. ഒക്ടോബർ ഏഴിന് ബ്രസീലും സ്പെയിനും തമ്മിലാണ് ആദ്യ മത്സരം.

ലോക ഫുട്ബാളിനായി കാലം കാത്തുവെച്ച നാളയുടെ താരങ്ങൾ. ഫുട്ബാൾ ലോകത്തിന്‍റെ  കണ്ണും കാതുമെല്ലാം അടുത്തമാസം ഇന്ത്യയിലേക്കാകും.. ആവശം നിറഞ്ഞ മത്സരത്തിന് കൊച്ചിയും തയ്യാറെടുക്കുന്നു. ലോകത്തെ മറ്റേത് സ്റ്റേഡിയങ്ങളോടും കിടപിടിക്കുന്ന  സ്റ്റേഡിയങ്ങൾ ഒരുക്കിക്കൊണ്ട്. മത്സരങ്ങൾ നെഹ്റു സ്റ്റേഡിയത്തിലാണ്. ഇനി സ്റ്റേഡിയത്തിന് പുറത്തുള്ള സൗന്ദര്യ വൽക്കരണം മാത്രമാണ് ഇവിടെ അവേശേഷിക്കുന്നത്. പരിശീലന സ്ഥലങ്ങളുടെ നിർമ്മണത്തിലെ മെല്ലെപ്പോക്ക് കാലം കഴിഞ്ഞു. മഹാരാജാസ് കോള്ജ് ഗ്രൗണ്ടും, പനമ്പിള്ളി, ഫോർട്ട് കൊച്ചി സ്റ്റേഡിയങ്ങലും 90 ശതമാനവും തയ്യാറായി.

താരങ്ങളുടെ താമസവും യാത്രയും ഫിഫ നേരിട്ടാണ് ഒരുക്കുന്നത്. സെപ്റ്റംബർ അവസാനവാരത്തോടെ കളിക്കാർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.  ഒക്ടോബർ ഏഴിന് ബ്രസീലും- സ്പെയിനും തമ്മിലാണ് ആദ്യ മത്സരം. മത്സരത്തിനുള്ള ടിക്കറ്റ് ഇതിനകം വിറ്റുകഴിഞ്ഞു.

ബ്രസീലിൽ നിന്നും സ്പെയിനിൽ നിന്നും  മത്സരം കാണാനും അപ്രതീക്ഷിത അതിഥികൾ എത്തുമെന്നാണ് സംഘടാകർ കണക്കുകൂട്ടുന്നത്. മത്സരത്തിന്‍റെ പ്രചാരണത്തിനായ അടുത്ത ആഴ്ച മുതൽ വിവിധ പരിപാടികളും സംസ്ഥാനം ആസൂത്രണം ചെയ്തിട്ടുണ്ട്.

click me!