ഹോക്കി ലോകകപ്പിനായി ഇന്ന് നെതര്‍ലന്‍ഡ്സും ബെല്‍ജിയവും ഏറ്റുമുട്ടും

Published : Dec 16, 2018, 12:24 PM IST
ഹോക്കി ലോകകപ്പിനായി ഇന്ന് നെതര്‍ലന്‍ഡ്സും ബെല്‍ജിയവും ഏറ്റുമുട്ടും

Synopsis

ബെൽജിയം ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. നെതര്‍ലന്‍ഡ്സ് 3 തവണ ലോകകപ്പ് നേടിയിട്ടുണ്ട്. ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് നടക്കും

ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ കിരീടത്തിനായി  നെതര്‍ലന്‍ഡ്സും ബെൽജിയം ഇന്ന് ഏറ്റുമുട്ടും. ഹാട്രിക്ക് കിരീട നേട്ടം പ്രതീക്ഷിച്ചെത്തിയ ഓസ്ട്രേലിയയെ ഞെട്ടിച്ചാണ് നെതര്‍ലന്‍ഡ്സ് ഫൈനലിലെത്തിയത്. സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ഡച്ച് ടീമിന്‍റെ ജയം.

നിശ്ചിതസമയത്ത് ഇരുടീമുകളും 2-2 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിന് ഓസ്ട്രേലയയെ പരാജയപ്പെടുത്തിയ നെതര്‍ലന്‍ഡ്സ് കിരീടപോരാട്ടത്തിന് ടിക്കറ്റ് നേടി.

അതേസമയം ഇംഗ്ലണ്ടിനെ ഗോള്‍മഴയിൽ മുക്കിയാണ് ബെൽജിയം ഫൈനലില്‍ കടന്നത്. മറുപടിയില്ലാത്ത 6 ഗോളിനായിരുന്നു ബെൽജിയത്തിന്‍റെ ജയം. ബെൽജിയം ആദ്യമായാണ് ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്. നെതര്‍ലന്‍ഡ്സ് 3 തവണ ലോകകപ്പ് നേടിയിട്ടുണ്ട്. ഫൈനല്‍ ഇന്ന് രാത്രി 7 മണിക്ക് നടക്കും

PREV
click me!

Recommended Stories

പന്ത്രണ്ടാം വയസില്‍ ദുരനുഭവം, സ്വയംരക്ഷയ്‌ക്കായി ജൂഡോ, മുപ്പത്താറാം വയസില്‍ ഏഷ്യാഡ്‌ മെഡല്‍, പെണ്‍കരുത്തിന്റെ പര്യായമായി സുചിക
ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍, കലാശപ്പോര് ശ്രീലങ്കയ്‌ക്കെതിരെ