വിന്‍ഡ‍ീസിനെ നേരിടുന്ന ലോക ഇലവനെ പ്രഖ്യാപിച്ചു

Web Desk |  
Published : May 07, 2018, 05:03 PM ISTUpdated : Jun 08, 2018, 05:50 PM IST
വിന്‍ഡ‍ീസിനെ നേരിടുന്ന ലോക ഇലവനെ പ്രഖ്യാപിച്ചു

Synopsis

ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍

ദുബായ്: ലോര്‍ഡ്സില്‍ വിന്‍ഡ‍ീസിനെ നേരിടുന്ന ലോക ഇലവനില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലിടം നേടിയത്. ഇംഗ്ലണ്ട് താരം ഇയാന്‍ മോര്‍ഗന്‍ ലോക ഇലവനെ നയിക്കും. ലോര്‍ഡ്സില്‍ ഈ മാസം 31-ാം തിയ്യതിയാണ് മത്സരം. വിന്‍ഡീസില്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന സ്റ്റേഡിയങ്ങള്‍ പുതുക്കിപണിയാനായി ഫണ്ട് ശേഖരണത്തിനാണ് മത്സരം സംഘടിപ്പിക്കുന്നത്. 

ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് താരങ്ങള്‍ വീതവും, ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഓരോ താരവും ലോക ഇലവനിലുണ്ട്. അതേസമയം കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് നയിക്കുന്ന വിന്‍ഡീസ് കരുത്തുറ്റ ടീമിനെയാണ് അണിനിരത്തുന്നത്. ക്രിസ് ഗെയ്‌ല്‍, മര്‍ലോണ്‍ സാമുവല്‍സ്, ആന്ദ്രേ റസല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടാകുമെന്നുറപ്പായിട്ടുണ്ട്.

ലോക ഇലവന്‍: ഇയാന്‍ മോര്‍ഗന്‍(നായകന്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ്കീപ്പര്‍), ഷഹീദ് അഫ്രീദി, ലൂക്ക് റോഞ്ചി, ഷോയിബ് മാലിക്ക്, ഷകീബ് അല്‍ ഹസന്‍, മിച്ചല്‍ മക്‌ലെനാഗന്‍, ഹാര്‍ദിക് പാണ്ട്യ, തിസാര പെരേര, റാഷിദ് ഖാന്‍, തമീം ഇഖ്ബാല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎൽ ഫൈനൽ വേദി മാറ്റം: ബിസിസിഐ തീരുമാനത്തിന് പിന്നിൽ സുരക്ഷാ പ്രശ്നങ്ങളല്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി
ഹാർദിക് പാണ്ഡ്യയൊന്നുമല്ല, ഈ ഐപിഎല്ലിലെ 'യഥാർത്ഥ' ഓൾറൗണ്ടറുടെ പേരുമായി മുന്‍ താരം