ഏഷ്യാഡിനുള്ള ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ ഫോഗട്ട് സഹോദരിമാര്‍ക്ക് വിലക്ക്

Web Desk |  
Published : May 24, 2018, 03:34 PM ISTUpdated : Jun 29, 2018, 04:11 PM IST
ഏഷ്യാഡിനുള്ള ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ ഫോഗട്ട് സഹോദരിമാര്‍ക്ക്  വിലക്ക്

Synopsis

ഏഷ്യാഡിനുള്ള ട്രയല്‍സില്‍ പങ്കെടുക്കുന്നതില്‍ ഫോഗട്ട് സഹോദരിമാര്‍ക്ക്  വിലക്ക് 

ദില്ലി: അമീര്‍ ഖാന്‍ ചിത്രമായ ദംഗലിന് കാരണമായ ഫോഗട്ട് സഹോദരിമാര്‍ നാലു പേരെയും ഏഷ്യാഡിനുള്ള ട്രയല്‍സില്‍ നിന്ന് വിലക്ക്. റെസ്ലിങ് ഫെഡറഷന്‍ ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. തുടര്‍ച്ചയായുണ്ടായ സഹോദരിമാരുടെ അച്ചടക്ക രാഹിത്യമാണ് നടപടിക്ക് കാരണമെന്നാണ് റെസ്ലിങ് ഫെഡറേഷന്‍ വിശദമാക്കുന്നത്. 

ജക്കാര്‍ത്തയില്‍ നടക്കുന്ന പാലെബാംഗ് ഗെയിംസില്‍ പങ്കെടുക്കാമെന്നുള്ള സഹോദരിമാരുടെ സ്വപ്നങ്ങള്‍ക്കാണ് ഇതോടെ അവസാനമായിരിക്കുന്നത്.  ലഖ്നൗവില്‍ നടന്ന ദേശീയ ക്യാംപില്‍ പങ്കെടുക്കാതിരുന്നതാണ് ഗീത , ബബിത, റിതു, സംഗീത സഹോദരിമാര്‍ക്ക് തിരിച്ചടിയായത്. 

ദേശീയ ക്യാംപുകളില്‍ നിന്ന് സഹോദരിമാര്‍ വിട്ടുനില്‍ക്കുന്നതിനെതിരെ നേരത്തെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു. ദേശീയ ക്യാംപില്‍ പങ്കെടുക്കാതിരിക്കുനന്തിന് അസോസിയേഷന്‍ ഇവരില്‍ നിന്ന് കാരണം തേടിയിരുന്നു. പരിക്കു മുലം ക്യാംപിലെത്താന്‍ കഴിഞ്ഞില്ലെന്ന ബബിത ഫോഗട്ട് വിശദീകരണം നല്‍കിയതിന് തൊട്ടുപിറകെയാണ് ഫെഡറേഷന്റെ നടപടി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതീക്ഷകൾ അസ്തമിക്കുന്നുവോ, റൺമല തീർത്തിട്ടും ആറാം തോൽവി, ഹൈദരബാദിനെതിരെ ആറ് വിക്കറ്റിന്റെ തോൽവിയോടെ മുംബൈ
റയാന്‍ റിക്കിള്‍ട്ടണ് ചരിത്ര സെഞ്ചുറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍