കിവീസിനെ കറക്കി വീഴ്ത്തി; യാസിര്‍ ഷാ ഇനി പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്കൊപ്പം

By Web TeamFirst Published Nov 27, 2018, 7:44 PM IST
Highlights

പാക്കിസ്ഥാന്‍ ടെസ്റ്റ് ചരിത്രത്തില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി യാസിര്‍ ഷാ. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന പാക്കിസ്ഥാനി റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഷാ. ന്യൂസിലന്‍ഡിനെതിരെ ദുബായില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 14 വിക്കറ്റുകളാണ് ഷാ വീഴ്ത്തിയത്.

ദുബായ്: പാക്കിസ്ഥാന്‍ ടെസ്റ്റ് ചരിത്രത്തില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി യാസിര്‍ ഷാ. ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന പാക്കിസ്ഥാനി റെക്കോഡിന് ഒപ്പമെത്തിയിരിക്കുകയാണ് ഷാ. ന്യൂസിലന്‍ഡിനെതിരെ ദുബായില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 14 വിക്കറ്റുകളാണ് ഷാ വീഴ്ത്തിയത്. ഇപ്പോഴത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ 1982ല്‍ ശ്രീലങ്കയ്‌ക്കെതിരെ 14 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് ഷാ എത്തിയത്.

എന്നാല്‍ 116 റണ്‍സ് വിട്ടുനല്‍കിയാണ് ഇമ്രാന്‍ ഖാന്‍ 14 വീഴ്ത്തിയിരുന്നത്. ഷാ ആവട്ടെ 184 റണ്‍സ് വിട്ടുനല്‍കിയാണ് ഇത്രയും വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 1987ല്‍ ഇംഗ്ലണ്ടിനെതിരെ 101 റണ്‍സിന് 13 വിക്കറ്റുകള്‍ നേടിയ അബ്ദുള്‍ ഖാദിറാണ് മൂന്നാം സ്ഥാനത്ത്. ഇത്രയും വിക്കറ്റുകള്‍ ഒരു ടെസ്റ്റില്‍ സ്വന്തമാക്കിയ ഫസല്‍ മഹ്മൂദ്, വഖാര്‍ യൂനിസ് എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

57.2 ഓവറ് എറിഞ്ഞാണ് ഷാ 14 വിക്കറ്റുകള്‍ നേടിയത്. ഇതില്‍ 10 മെയ്ഡന്‍ ഓവറുകളും ഉള്‍പ്പെടും. ഷായുടെ മികച്ച ബൗളിങ് പ്രകടനമാണിത്. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ലെഗ് സ്പിന്നറുടെ മികച്ച മൂന്നാമത്തെ പ്രകടനം കൂടിയാണിത്. യാസിര്‍ ഷായുടെ ബൗളിങ് പ്രകടനത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാക്കിസ്ഥാന്‍ ഇന്നിങ്‌സിനും 16 റണ്‍സിനും തോല്‍പ്പിക്കുകയായിരുന്നു.

HERO
LEGEND SOON
# pic.twitter.com/2tCn1STq4F

— MALIK ALI AKBAR (@MALIKAL33682179)
click me!