യൂനിസ്‌ഖാന് പാക് ക്രിക്കറ്റില്‍ അത്യപൂര്‍വ്വ റെക്കോര്‍ഡ്

By Web DeskFirst Published Apr 24, 2017, 5:00 PM IST
Highlights

പാക് ക്രിക്കറ്റില്‍ ഇതുവരെ ആര്‍ക്കും കൈവരിക്കാനാകാത്ത നേട്ടം സ്വന്തം പേരിലാക്കി യൂനിസ് ഖാന്‍. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലാണ് യൂനിസ് ഖാന്‍ നേട്ടം കൈവരിച്ചത്. 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ പാക് ക്രിക്കറ്റര്‍ എന്ന നേട്ടമാണ് യൂനിസ് സ്വന്തമാക്കിയത്. 58 റണ്‍സെടുത്താണ് യൂനിസ് ഖാന്‍ പുറത്തായത്. വ്യക്തിഗത സ്കോര്‍ 23ല്‍ എത്തിയപ്പോഴാണ് യൂനിസ് ഖാന‍് ചരിത്രനേട്ടം കൈവരിച്ചത്. 116 ടെസ്റ്റില്‍നിന്നാണ് യൂനിസ് ഖാന്‍ പതിനായിരം റണ്‍സ് നേടിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് എന്ന നേട്ടം കൈവരിക്കുന്ന പതിമൂന്നാമത്തെ താരമാണ് യൂനിസ് ഖാന്‍. പതിനായിരം റണ്‍സ് തികയ്‌ക്കുന്ന ഏറ്റവും പ്രായം കൂടുതലുള്ള താരം എന്ന നേട്ടവും യൂനിസ് ഖാന് സ്വന്തം. പതിനായിരം റണ്‍സില്‍ എത്തിയപ്പോള്‍, 39 വയസും 145 ദിവസുമാണ് യൂനിസ് ഖാന്റെ പ്രായം. ഇതിന് മുമ്പുവരെ ഈ റെക്കോര്‍ഡ് ശിവനരൈന്‍ ചന്ദര്‍പോളിന്റെ പേരിലായിരുന്നു. 10000 റണ‍്സ് തികയ്‌ക്കുമ്പോള്‍ 37 വയസും 254 ദിവസവുമായിരുന്നു ചന്ദര്‍പോളിന്റെ പ്രായം. യൂനിസ് ഖാന്‍ കഴിഞ്ഞാല്‍ 8832 റണ്‍സ് നേടിയ ജാവേദ് മിയാന്‍ദാദും 8830 റണ്‍സ് നേടിയിട്ടുള്ള ഇന്‍സമാം ഉള്‍ ഹഖുമാണ് പാക് ക്രിക്കറ്റിലെ മറ്റ് റണ്‍ വേട്ടക്കാര്‍.

click me!