യുവി പഴയ യുവിയായി; വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറി

Published : Feb 10, 2018, 10:14 PM ISTUpdated : Oct 05, 2018, 01:45 AM IST
യുവി പഴയ യുവിയായി; വെടിക്കെട്ട് അര്‍ദ്ധ സെഞ്ചുറി

Synopsis

ബറോഡ: ഇന്ത്യന്‍ ടീമില്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ യുവരാജ് സിംഗ് മടങ്ങിയെത്തുന്നത് കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി കളിക്കുന്ന യുവരാജ് ഫോം വീണ്ടെടുത്തു കഴിഞ്ഞു. ബറോഡയ്ക്കെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടി
യുവരാജ് ആരാധകരെ ഇപ്പോള്‍ ത്രസിപ്പിച്ചിരിക്കുകയാണ്.

36 പന്തില്‍ 51 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിംഗാണ് മത്സരത്തില്‍ യുവരാജ് കാഴ്ച്ചവെച്ചത്. എന്നാല്‍ യുവരാജ് തകര്‍ത്തടിച്ചിട്ടും പരാജയപ്പെടാനായിരുന്നു പഞ്ചാബിന്‍റെ വിധി. ആദ്യ ബാറ്റ് ചെയ്ത ബറോഡ 167 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 142 റണ്‍സില്‍ ഒതുങ്ങി. മധ്യനിരയില്‍ യുവിക്ക് മികച്ച പിന്തുണ ലഭിക്കാതെ വന്നതാണ് പരാജയത്തിന് കാരണം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് നേടിയാൽ ഇന്ത്യക്ക് എത്ര കോടി കിട്ടും?, രണ്ടാം സ്ഥാനക്കാര്‍ക്കും കിട്ടും കൈനിറയെ പണം, സമ്മാനത്തുകയറിയാം
ഫൈനലിന് റിസര്‍വ് ദിനമുണ്ടോ, മത്സരത്തില്‍ മഴ വില്ലനായാൽ ലോകകപ്പ് ആര് ഉയർത്തും?, ഐസിസി നിയമങ്ങൾ പറയുന്നത്