
മെല്‍ബണ്‍: മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി തന്നെ വിളിക്കുന്നത് തീപ്പട്ടിയെന്നാണെന്ന് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ക്രിക് ഇന്‍ഫോയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാഹല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചാഹലിന്‍റെ ഓമനപ്പേരുകള്‍ ഏന്തൊക്കെയാണ് എന്നായിരുന്നു അഭിമുഖം നടത്തിയ ആള്‍ക്ക് അറിയേണ്ടിയിരുന്നത്. തനിക്ക് ഒട്ടേറെ വിളിപ്പേരുകള്‍ ഉണ്ടെന്നായിരുന്നു താരത്തിന്‍റെ മറുപടി. ചിലര്‍ 'യുസി' എന്ന് വിളിക്കുമ്പോള്‍ മഹി ഭായി 'തീപ്പട്ടി' എന്നാണ് വിളിക്കാറെന്ന് ചിരിച്ചുകൊണ്ട് ചാഹല്‍ പറഞ്ഞു.
മെല്‍ബണ്‍ ഏകദിനത്തില്‍ ഇന്ത്യക്ക് ജയമൊരുക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ താരമാണ് സ്‌പിന്നര്‍ ചാഹല്‍. പത്ത് ഓവറില്‍ വെറും 42 റണ്‍സ് വഴങ്ങി ആറ് ഓസീസ് ബാറ്റ്സ്‌മാന്മാരെയാണ് ചാഹല്‍ പുറത്താക്കിയത്. ആദ്യം ബാറ്റുചെയ്ത ഓസീസിനെ 230ല്‍ ചുരുട്ടിക്കെട്ടിയത് ചാഹലിന്‍റെ മികവായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!