വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട ചാഹലിന് നാണക്കേടിന്റെ ഒരു റെക്കോര്‍ഡും

By Web DeskFirst Published Feb 22, 2018, 1:54 AM IST
Highlights

സെഞ്ചൂറിയന്‍: ട്വന്റി-20യില്‍ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം സ്വന്തമാക്കിയിട്ടുള്ള യുസ്‌വേന്ദ്ര ചാഹലിന് നാണക്കേടിന്റെ റെക്കോര്‍ഡും സ്വന്തം. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ക്ലാസന്റെ കാടനടിയില്‍ പതറിപ്പോയ ചാഹല്‍ നാലോവറില്‍ വഴങ്ങിത് 64 റണ്‍സ്. ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യക്കാരന്റെ മോശം ബൗളിംഗ് പ്രകടനമാണിത്.

2007ല്‍ ഇംഗ്ലണ്ടിനെതിരെ 57 റണ്‍സ് വഴങ്ങിയ ജോഗീന്ദര്‍ ശര്‍മയുടെ റെക്കോര്‍ഡാണ് ചാഹലിന്റെ പേരിലായത്. 2009ല്‍ ശ്രീലങ്കക്കെതിരെ ഇര്‍ഫാന്‍ പത്താന്‍(54 റണ്‍സ്), 2017ല്‍ ന്യൂിസലിന്‍ഡിനെതിരെ മുഹമ്മദ് സിറാദ്(53 റണ്‍സ്) എന്നിവരാണ് ചാഹലിനും ജോഗീന്ദറിനും പുറകിലുള്ളവര്‍. ഏകദിന പരമ്പരയില്‍ 16 വിക്കറ്റുമായി മിന്നിത്തിളങ്ങിയ ചാഹല്‍ ആദ്യ ട്വന്റി-20യില്‍ നാലോവറില്‍ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

ചാഹലിനെ തെരഞ്ഞെുപിടിച്ച് ശിക്ഷിച്ചത് പ്രതികാരത്തിന്റെ ഭാഗമായല്ലെന്ന് മത്സരശേഷം ഹെന്‍റിച്ച് ക്ലാസന്‍ പറഞ്ഞു. പേസ് ബൗളര്‍മാര്‍ സ്ലോ ബോളുകളും കട്ടറുകളുമായി വരിഞ്ഞുമുറുക്കിപ്പോള്‍ ചാഹലിനെ ആക്രമിക്കുക എന്നതുമാത്രമായിരുന്നു തങ്ങളുടെ മുന്നിലുള്ള പോംവഴിയെന്നും ക്ലാസന്‍ പറ‍ഞ്ഞു. 2017ല്‍ ബംഗലൂരുവില്‍ ഇംഗ്ലണ്ടിനെതിരെ 25 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ചാഹല്‍ ട്വന്റി-20യില്‍ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.

 

click me!