'തന്നില്‍ വിശ്വാസമില്ല'; സിദാനെതിരെ ആഞ്ഞടിച്ച് ഇസ്‌കോ

Web Desk |  
Published : Mar 28, 2018, 07:41 PM ISTUpdated : Jun 08, 2018, 05:50 PM IST
'തന്നില്‍ വിശ്വാസമില്ല'; സിദാനെതിരെ ആഞ്ഞടിച്ച് ഇസ്‌കോ

Synopsis

ഇസ്കോയുടെ പ്രതികരണം ഹാട്രിക് നേടി സ്പെയിനിനെ വിജയിപ്പിച്ചതിന് പിന്നാലെ

മാഡ്രിഡ്: അര്‍ജന്‍റീനയെ 6-1ന് സ്‌പെയിന്‍ പരാജയപ്പെടുത്തിയപ്പോള്‍ ഹീറോയായത് ഹാട്രിക് നേടിയ ഇസ്‌കോയാണ്. 27, 52, 74 മിനുറ്റുകളിലായിരുന്നു ഇസ്‌കോയുടെ ഗോളുകള്‍. ഹാട്രിക് നേടിയതിന് പിന്നാലെ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇസ്‌കോ. 

സിദാന് തന്നില്‍ വിശ്വാസമില്ലെന്ന് ഇസ്കോ പറയുന്നു. റയലില്‍ കൂടുതല്‍ സമയവും പകരക്കാരുടെ ബഞ്ചിലാണ് സ്ഥാനം എന്നതാണ് ഇസ്കോ ഇതിന് പറയുന്ന കാരണം. എന്നാല്‍ സ്‌പെയിനില്‍ പരിശീലകന്‍ ജൂലെന്‍ ലോപെട്ടെഗി തനിക്ക് ആത്മവിശ്വാസം പകരുന്നു എന്നാണ് 25കാരനായ റയല്‍ മാഡ്രിഡ് താരം പറയുന്നത്. 

ലോകത്തെ മികച്ച താരങ്ങളെല്ലാം പന്തുതട്ടാനാഗ്രഹിക്കുന്ന ക്ലബാണ് റയല്‍ മാഡ്രിഡ്. എന്നാല്‍ റയലില്‍ കളിക്കുമ്പോള്‍ തനിക്ക് വേണ്ടത്ര ആത്മവിശ്വാസം ലഭിക്കുന്നില്ല. എന്നാല്‍ ദേശീയ കുപ്പായത്തില്‍ കളിക്കുമ്പോള്‍ തനിക്ക് ആത്മവിശ്വാസമുണ്ട്. സിദാന്‍റെ വിശ്വാസം എങ്ങനെ സ്വന്തമാക്കണമെന്ന് അറിയില്ലെന്ന് ഇസ്‌കോ പറയുന്നു. 

കഴിഞ്ഞ സെപ്റ്റംബറിലാണ് അഞ്ച് വര്‍ഷത്തെ കരാറില്‍ സ്പാനീഷ് താരം റയലിലെത്തിയത്. എന്നാല്‍ റയലില്‍ കാര്യമായ അവസരം ലഭിക്കാതിരുന്ന ഇ‌സ്‌കോയെ റാഞ്ചാന്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ടോട്ടന്‍ഹാമും ശ്രമം നടത്തുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'എനിക്ക് പ്രായമായിട്ടില്ല, ഞാനിപ്പോഴും യുവതാരമാണ്'; വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ബാറ്റിംഗിനെക്കുറിച്ച് ജയ്‌സ്വാൾ
ഇനിയൊരു തോല്‍വി കൂടി താങ്ങാനാവില്ല, ഹൈദരാബാദിനെതിരെ മുംബൈക്ക് ഇന്ന് ജിവന്‍മരണപ്പോരാട്ടം, രോഹിത് കളിച്ചേക്കും