
മാഡ്രിഡ്: സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് പരിശീലന സ്ഥാനം ഫ്രഞ്ച് ഇതിഹാസം സിനദീന്‍ സിദാന്‍ രാജിവെച്ചു. ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ഹാട്രിക് കിരീടം നേടിയതിന് പിന്നാലെ അപ്രതീക്ഷിതമായാണ് സിദാന്‍റെ രാജി. 2016ല്‍ റാഫേല്‍ ബെനിറ്റസിന് പകരക്കാരനായി റയലിലെത്തിയ സിദാന് 2020വരെ ക്ലബുമായി കരാറുണ്ടായിരുന്നു. സിദാന് കീഴില്‍ കളിച്ച 149 മത്സരങ്ങളില്‍ 105ലും റയലിന് ജയിക്കാനായി
2016ല്‍ അത്ലറ്റിക്കോയെ തോല്‍പിച്ചും തൊട്ടടുത്ത വര്‍ഷം യുവന്‍റസിനെ തോല്‍പിച്ചും ഈ വര്‍ഷം ലിവര്‍ബൂളിനെ തോല്‍പിച്ചുമായിരുന്നു സിദാന് കീഴില്‍ റയലിന്‍റെ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍. സിദാന്‍റെ പരിശീലനത്തില്‍ ലാലിഗ, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങളിലും റയല്‍ മുത്തമിട്ടു. 2001 മുതല്‍ 2006 വരെ റയലില്‍ കളിച്ച കളിച്ച സിദാന്‍ ക്ലബിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായാണ് അറിയപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!