പരിണാമത്തിന് പുതിയ ഉദാഹരണം കണ്ടെത്തി

By Web DeskFirst Published Nov 26, 2017, 2:54 PM IST
Highlights

പരിണാമത്തിന് ഉദാഹരണം കണ്ടെത്തി ശാസ്ത്രകാരന്മാര്‍. രണ്ട് തലമുറകൊണ്ട് പരിണാമം സംഭവിച്ച ഒരു പക്ഷി വിഭാഗത്തെയാണ് കണ്ടെത്തിയത്. ഗലപ്പഗോസ് ദ്വീപുകളിലെ ഡാഫി മേജര്‍ എന്ന ദ്വീപില്‍ നിന്നാണ് ഡാര്‍വിന്‍ ഫിഞ്ച് വിഭാഗത്തില്‍ നിന്നും ഉത്ഭവിച്ച ബിഗ് ബേര്‍‍ഡ് എന്ന പക്ഷിയെ കണ്ടെത്തിയത്.

ഈ പക്ഷിയുടെ ജീന്‍ സീക്വന്‍സ് പഠനവും, ബാഹ്യലക്ഷണങ്ങളും ഇത് പൂര്‍ണ്ണമായും പുതിയ വിഭാഗം പക്ഷികളാണെന്ന സ്ഥിരീകരണം നല്‍കുകയാണ്. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റുകളായ പീറ്റര്‍ ഗ്രാന്‍റ്, റോസ്മേരി ഗ്രാന്‍റ് എന്നിവരുടെ ഗവേഷണമാണ് പുതിയ സ്പീഷ്യസ് പക്ഷിയുടെ വിവരങ്ങള്‍ പുറത്ത് എത്തിച്ചത്.

ഗലപ്പഗോസ് ദ്വീപ് സമൂഹത്തിലെ 15 ഇനം ഡാര്‍വിന്‍ ഫിഞ്ചുകളെ നിരീക്ഷിച്ചും പഠിച്ചുമാണ് ചാള്‍സ് ഡാര്‍വിന്‍ തന്‍റെ പരിണാമ സിദ്ധാന്തത്തിലെ പ്രകൃതി നിര്‍ദ്ധാരണം എന്ന നിര്‍ണ്ണായക കണ്ടുപിടുത്തം നടത്തിയത്. സ്പീഷ്യസ് ഹൈബ്രിഡേഷന്‍ മൂലമാണ് ഇപ്പോള്‍ കണ്ടെത്തിയ പക്ഷി വിഭാഗത്തിന്‍റെ ഉത്ഭവം എന്നാണ് ശാസ്തകാരന്മാര്‍ പറയുന്നത്.

ഈ പഠനത്തെക്കുറിച്ച് കൂടുതല്‍ അറിയുക

 

click me!