7 കോടി വരെ ശമ്പളം! എഐ കാലത്ത് ജീവനക്കാർക്ക് സംഭവിച്ചതെന്ത്? സംതൃപ്തി എത്ര; പ്രതികരിച്ച് ഗൂഗിൾ എക്സിക്യൂട്ടീവ്

Published : Oct 25, 2023, 12:08 AM IST
7 കോടി വരെ ശമ്പളം! എഐ കാലത്ത് ജീവനക്കാർക്ക് സംഭവിച്ചതെന്ത്? സംതൃപ്തി എത്ര; പ്രതികരിച്ച് ഗൂഗിൾ എക്സിക്യൂട്ടീവ്

Synopsis

80 മുതൽ 90 ശതമാനം ആളുകൾക്കും എ ഐയുടെ കടന്നുവരവ് തങ്ങളുടെ ജോലിയിലെ സംതൃപ്തി വർദ്ധിപ്പിച്ചിക്കാൻ സഹായിച്ചതായി കരുതുന്നുവെന്നാണ് റിപ്പോർട്ട്

എ ഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നിർമ്മിത ബുദ്ധി മനുഷ്യരുടെ ജോലി ഏറ്റെടുക്കുന്നതിനെ കുറിച്ച് അഭിപ്രായം പങ്കുവച്ച് ഗൂഗിൾ എക്സിക്യൂട്ടീവ് രംഗത്ത്. ജനറേറ്റീവ് എ ഐ ടൂളുകൾ ജീവനക്കാരുടെ ജോലി സംതൃപ്തി വർദ്ധിപ്പിക്കുമെന്നും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാകാൻ അവരെ സഹായിക്കുമെന്നും ഗൂഗിൾ ക്ലൗഡിന്റെ ഗ്ലോബൽ എ ഐ ബിസിനസിന്റെ വൈസ് പ്രസിഡന്റ് ഫിലിപ്പ് മോയർ പറയുന്നു. ബിസിനസ് ഇൻസൈഡറിന്റെ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പറയുന്നത്. റിപ്പോർട്ട്  അനുസരിച്ച്, 80 മുതൽ 90 ശതമാനം ആളുകൾക്കും എ ഐയുടെ കടന്നുവരവ് തങ്ങളുടെ ജോലിയിലെ സംതൃപ്തി വർദ്ധിപ്പിച്ചിക്കാൻ സഹായിച്ചതായി കരുതുന്നുവെന്നും മോയർ കൂട്ടിച്ചേർത്തു.

സംവിധായകൻ ബാലചന്ദ്രകുമാർ അതീവഗുരുതരാവസ്ഥയിൽ, രക്ഷയ്ക്ക് വേണ്ടത് 20 ലക്ഷം; സഹായം തേടുന്നു

അതേസമയം കഴിഞ്ഞ മാസം, ക്രെഡ് സി ഇ ഒ കുനാൽ ഷാ, സി എൻ ബി സി - ടിവി 18 നുമായുള്ള സംഭാഷണത്തിൽ ആളുകൾ 'എ ഐയുടെ അപകടസാധ്യത തിരിച്ചറിയുന്നില്ല' എന്നും അടുത്ത 10 വർഷത്തിനുള്ളിൽ 90 ശതമാനം ആളുകൾക്കും ജോലി നഷ്ടപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പറഞ്ഞിരുന്നു.

എ ഐ സാങ്കേതികവിദ്യ വിദഗ്ധർക്ക് വൻ ഡിമാൻഡെന്ന റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു. റിപ്പോർട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സും ആമസോണും പോലെയുള്ള ഒ ടി ടി പ്ലാറ്റ്ഫോമുകളാണ് നിലവിൽ എ ഐ വിദഗ്ധരെ തേടുന്നത്. പ്രതിവർഷം ഏഴ് കോടി രൂപ വരെയാണ് ഇവർ ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. എ ഐയുടെ കടന്നുവരവ് പലരുടെയും തൊഴിൽ നഷ്ടത്തിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും, ഈ മേഖലയിൽ വൈദഗ്ധ്യമുള്ളവർക്ക് നല്ല ശമ്പളമുള്ള സ്ഥാനങ്ങളിലേക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർക്ക് പ്രതിവർഷം 900,000 ഡോളർ വരെ സമ്പാദിക്കാനാകും. അതായത് പ്രതിവർഷം ഏകദേശം ഏഴ് കോടി രൂപ വരെ സമ്പാദിക്കാം. നിലവിൽ എ ഐ അടിസ്ഥാനമാക്കിയുള്ള ജോലികൾ യു എസിൽ ലഭ്യമാണ്.

നിലവിൽ വിവിധ മേഖലകളിൽ എ ഐ നിർണായകമായി മാറിയിരിക്കുകയാണ്. ഇതാണ് ഈ മേഖലയിലെ വിദഗ്ധർക്ക് ഇത്രയും ഡിമാൻഡ് കൂട്ടുന്നത്. വാൾമാർട്ട് എ ഐ വിദഗ്ധർക്ക് പ്രതിവർഷം $288,000 വരെയാണ് ശമ്പളമായി വാഗ്‌ദാനം ചെയ്യുന്നത്. എ ഐയുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിൽ വിദഗ്ദ്ധനായ അഭിഭാഷകന് പ്രതിവർഷം $351,000 വരെ നൽകാൻ ഗൂഗിളും തയ്യാറാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

നിങ്ങളുടെ സ്‍മാർട്ട്‌ഫോണിലെ അഞ്ച് അത്ഭുതകരമായ സെൻസറുകൾ
2026-ൽ ആപ്പിൾ ഫോൾഡബിൾ ഐഫോണിനൊപ്പം ഐഫോൺ എയർ 2 പുറത്തിറക്കിയേക്കും