ഒരു റിസീവറില്‍ നിന്ന് രണ്ട് വീടുകളില്‍ 5ജി; രാജ്യത്ത് പുതിയ 5ജി വിപ്ലവത്തിന് എയര്‍ടെല്‍-നോക്കിയ കരാര്‍

Published : Feb 13, 2025, 01:07 PM IST
ഒരു റിസീവറില്‍ നിന്ന് രണ്ട് വീടുകളില്‍ 5ജി; രാജ്യത്ത് പുതിയ 5ജി വിപ്ലവത്തിന് എയര്‍ടെല്‍-നോക്കിയ കരാര്‍

Synopsis

രാജ്യവ്യാപകമായി 5ജി ഫിക്‌സഡ് വയര്‍ലെസ് കണക്റ്റിവിറ്റി ഒരുക്കാന്‍ എയര്‍ടെല്ലും നോക്കിയയും കൈകോര്‍ക്കുന്നു 

ദില്ലി: രാജ്യവ്യാപകമായി അതിവേഗ ഇന്‍റർനെറ്റ് കണക്റ്റിവിറ്റിക്ക് കരുത്തേകുന്ന 5ജി ഫിക്‌സഡ് വയർലെസ് ആക്‌സസ് (FWA) ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് നോക്കിയയുമായി കരാറിലെത്തി ഭാരതി എയർടെൽ. ഇന്ത്യയിലുടനീളം അതിവേഗത്തിലുള്ള ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി നല്‍കുന്നതിനായി നൂതന 5ജി ഫിക്‌സഡ് വയര്‍ലസ് അക്‌സസ് ഉപകരണങ്ങളും വൈ-ഫൈ ഉപകരണങ്ങളും എയര്‍ടെല്ലിന് നോക്കിയ കൈമാറും. 

രാജ്യത്ത് ഫൈബര്‍ കണക്റ്റിവിറ്റി ഇല്ലാത്ത ഇടങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനം എത്തിക്കുന്നതിന് വേണ്ടിയാണ് എയര്‍ടെല്ലും നോക്കിയയും കൈകോര്‍ക്കുന്നത്. അതിവേഗ ഫൈബര്‍ കണക്റ്റിവിറ്റി എത്തിക്കാന്‍ അസാധ്യമായ സ്ഥലങ്ങളില്‍ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കാന്‍ നോക്കിയയുമായുള്ള കരാറിലൂടെ എയര്‍ടെല്ലിന് സാധിക്കും. കുറഞ്ഞ ഫൈബര്‍ വ്യാപനവും അതേസമയം ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ഉയര്‍ന്ന ആവശ്യകതയും ഉള്ള രാജ്യങ്ങളില്‍ ഈ ഫിക്‌സഡ് വയര്‍ലെസ് ബ്രോഡ്ബാന്‍ഡിലൂടെ 5ജി സേവനം നല്‍കുന്നത് മികച്ച മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്. 

കരാര്‍ പ്രകാരം നോക്കിയ, 5ജി ഫിക്സഡ് വയര്‍ലെസ് ആക്സസ് (FWA) ഔട്ട്‌ഡോര്‍ ഗേറ്റ്‌വേ റിസീവറും വൈ-ഫൈ 6 ആക്സസ് പോയിന്‍റും എയര്‍ടെല്ലിന് നല്‍കും. ക്വാല്‍കോമിന്‍റെ ചിപ്പുകളില്‍ നിര്‍മിച്ചിരിക്കുന്ന ഉപകരണങ്ങളാണിത്. നോക്കിയയുടെ ഫാസ്റ്റ്‌മൈല്‍ 5ജി ഔട്ട്‌ഡോര്‍ റിസീവറുകള്‍ക്ക് രണ്ട് വീടുകളില്‍ ഒരേസമയം സേവനം നല്‍കാനും സാധിക്കും. ഇത് കണക്ഷന്‍ നല്‍കുന്നതിലെ ചെലവ് കുറയ്ക്കും. വീടുകളില്‍ മികച്ച ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്നതിനായി നോക്കിയയുടെ വൈ-ഫൈ 6 അക്‌സസ് പോയിന്‍റ് സ്ഥാപിക്കും.

നോക്കിയ 5ജി ഫിക്സഡ‍് വയര്‍ലെസ് ആക്സസും വൈ-ഫൈ 6 ആക്സസ് പോയിന്‍റും ഇന്ത്യയില്‍ തന്നെയാണ് നിര്‍മിക്കുക. പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ ഉപയോഗിച്ചാവും ഇവ നിര്‍മിക്കുക. 4ജി, 5ജി സേവനങ്ങള്‍ ഒരുക്കുന്നതില്‍ എയര്‍ടെല്ലിന്‍റെ വിശ്വസ്ത പങ്കാളികളാണ് ഇതിനകം നോക്കിയ. 

Read more: വോഡഫോൺ ഐഡിയ 5ജി മാർച്ചിൽ ആരംഭിക്കും; ആദ്യം ഈ നഗരങ്ങളില്‍, കേരളത്തില്‍ എപ്പോള്‍?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്