ഏയര്‍ടെല്ലിനൊപ്പം കൈകോര്‍ത്ത് നോക്കിയ

By Web DeskFirst Published Oct 18, 2016, 11:20 AM IST
Highlights

ദില്ലി: രാജ്യത്തെ ടെലികോം മേഖലയില്‍ മികച്ച 4ജി നെറ്റവര്‍ക്ക് സേവനം ലഭ്യമാകാന്‍ വേണ്ടി ഏയര്‍ടെല്ലുമായി നോക്കിയ കൈകോര്‍ക്കുന്നു. എയര്‍ടെല്ലിന്‍റെ 4ജി നെറ്റുവര്‍ക്കുകള്‍ വിപുലപ്പെടുത്താനുള്ള 3350 കോടിയുടെ കരാറില്‍ ഇരുകമ്പിനികളും ഒപ്പുവെച്ചു. 

മുംബൈ, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ, പഞ്ചാബ്, കേരള, ഗുജറാത്ത്, ബീഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, സര്‍ക്കിളുകളിലാണ് ഏയര്‍ടെല്‍ 4ജി നെറ്റ്വര്‍ക്ക് എത്തുന്നത്. നോക്കിയയുടെ നെറ്റ്വര്‍ക്കിംഗ് വിഭാഗമാണ് ഇതിന് വേണ്ട അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഏയര്‍ടെല്ലിന്‍റെ പങ്കാളി. രണ്ട് കൊല്ലത്തേക്കാണ് കരാര്‍ എന്നാണ് വിവരം.

റിലയന്‍സ് ജിയോയും ബിഎസ്എന്‍എല്ലും ഐഡിയയും ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ പുതിയ പദ്ധതിക്കു സാധിക്കുമെന്നാണ് എയര്‍ടെല്‍ പ്രതീക്ഷിക്കുന്നത്.

click me!