പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പ്ലാനുമായി എയർടെൽ; വോയിസ് കോള്‍, എസ്എംഎസ് സ്‌പെഷ്യല്‍

Published : Jan 24, 2025, 09:22 AM ISTUpdated : Jan 24, 2025, 10:17 AM IST
പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പ്ലാനുമായി എയർടെൽ; വോയിസ് കോള്‍, എസ്എംഎസ് സ്‌പെഷ്യല്‍

Synopsis

വോയിസ് കോളിനും എസ്‌എംഎസിനും മാത്രമായി പുതിയ പ്രീപെയ്‌ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍ 

ദില്ലി: പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പ്ലാൻ അവതരിപ്പിച്ച് ഭാരതി എയർടെൽ. വോയിസ് കോളുകളും എസ്എംഎസും മാത്രം ഉൾപ്പെടുന്ന റീചാർജ് പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഈയിടെയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. അതിന് പിന്നാലെയാണ് എയർടെല്ലിന്‍റെ പുതിയ നീക്കം.

വോയിസ് കോൾ, എസ്എംഎസ് എന്നിവയ്ക്ക് മാത്രമായി പുതിയ റീച്ചാർജ് പ്ലാനുകള്‍ അവതരിപ്പിക്കുന്നതിന് പകരം നിലവിലെ രണ്ട് റീച്ചാർജ് പ്ലാനുകൾ പുനഃക്രമീകരിക്കുകയാണ് ഭാരതി എയര്‍ടെല്‍ ചെയ്തിരിക്കുന്നത്. വോയിസ് കോൾ, എസ്എംഎസ് സേവനങ്ങൾക്ക് മാത്രമായി ഈ റീച്ചാര്‍ജ് പ്ലാനുകള്‍ മാറ്റി. 509 രൂപയുടെ 84 ദിവസം കാലാവധിയുള്ള റീച്ചാർജ് പ്ലാനിൽ ഇനി മുതൽ അൺലിമിറ്റഡ് വോയിസ് കോളുകളും 900 എസ്എംഎസുകളും ലഭിക്കും.

എയർടെൽ എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പ്, സൗജന്യ ഹലോട്യൂൺ സേവനങ്ങളും പ്ലാനിൽ ലഭിക്കും. വോയിസ് കോൾ, എസ്എംഎസ് സേവനങ്ങൾ മാത്രം ആഗ്രഹിക്കുന്നവർക്കായി 365 ദിവസം കാലാവധിയുള്ള 1999 രൂപയുടെ  റീച്ചാർജ് പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എയർടെൽ എക്‌സ്ട്രീം ആപ്പ്, അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പ്, ഹലോട്യൂൺ സേവനങ്ങളും ഇതിലൂടെ ലഭ്യമാകും. മുൻപ് ഇതേ നിരക്കിലുള്ള പ്ലാനിൽ 24 ജിബി ഇന്‍റര്‍നെറ്റ് ഡാറ്റ നൽകിയിരുന്നു. പക്ഷേ പ്ലാൻ പുനഃക്രമീകരിച്ചതോടെ ഡേറ്റ ഒഴിവാക്കി.

അടുത്ത സമയത്താണ് വോയിസ് കോളുകൾക്കും എസ്എംഎസിനും മാത്രമായി റീച്ചാർജ്  ചെയ്യാനുള്ള സൗകര്യം നല്‍കണമെന്ന നിർദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയത്. ഫീച്ചർ ഫോണുപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇക്കൂട്ടർ ആവശ്യമില്ലാത്ത സേവനങ്ങൾക്ക് കൂടി പണം നല്‍കേണ്ട അവസ്ഥയാണെന്ന് ട്രായ് ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയുള്ളവർക്ക് ആവശ്യമുള്ള സേവനത്തിന് മാത്രമായി റീച്ചാർജ് സൗകര്യമൊരുക്കണമെന്നാണ് ടെലികോം കമ്പനികളോട് ട്രായ് നിർദേശം നല്‍കിയിരിക്കുന്നത്.

2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് ട്രായ് ഉത്തരവിറക്കിയത്. ഒരു സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്എംഎസ് സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്നാണ് ഇതിൽ പറയുന്നത്. രാജ്യത്ത് 15 കോടി മൊബൈൽ വരിക്കാർ ഇപ്പോഴും 2ജി കണക്ഷൻ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ ഭേദഗതി. ടെലികോം കമ്പനികൾ നിലവിലുള്ള റീച്ചാർജ് വൗച്ചറുകൾക്കൊപ്പം പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉൾപ്പെടുത്തണമെന്ന നിർദേശവുമുണ്ട്.

Read more: ബിഎസ്എന്‍എല്‍ 4ജി വിന്യാസം പുതിയ നാഴികക്കല്ലില്‍; 65000 ടവറുകള്‍ പ്രവര്‍ത്തനക്ഷമമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍