597 രൂപയുടെ പുതിയ ഓഫറുമായി എയര്‍ടെല്‍

Published : Jul 30, 2018, 07:57 PM ISTUpdated : Aug 01, 2018, 11:51 PM IST
597 രൂപയുടെ പുതിയ ഓഫറുമായി എയര്‍ടെല്‍

Synopsis

 10 ജിബി ഡാറ്റയും, അണ്‍ലിമിറ്റഡ് വോയ്ഡ് കോള്‍, എസ്എംഎസ് എന്നിവ ഫ്രീയാണ്. ഇപ്പോള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രം നല്‍കുന്ന ഓഫറിന്‍റെ പ്രധാനപ്രത്യേകത വോയിസ് കോളിന് പരിധിയില്ല എന്നതാണ്.

കൂടുതല്‍ ഫോണ്‍വിളി നടത്തുന്ന ഉപയോക്താക്കള്‍ക്ക് വേണ്ടി 597 രൂപയുടെ പുതിയ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്. 168 ദിവസത്തെ കാലവധിയാണ് ഈ ഓഫറിന് ഉള്ളത്. ഇത് പ്രകാരം 10 ജിബി ഡാറ്റയും, അണ്‍ലിമിറ്റഡ് വോയ്ഡ് കോള്‍, എസ്എംഎസ് എന്നിവ ഫ്രീയാണ്. ഇപ്പോള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് മാത്രം നല്‍കുന്ന ഓഫറിന്‍റെ പ്രധാനപ്രത്യേകത വോയിസ് കോളിന് പരിധിയില്ല എന്നതാണ്.

ഇത് പ്രകാരം എത്രനേരം വേണമെങ്കിലും ഏത് നെറ്റ്വര്‍ക്കിലേക്കും ഏയര്‍ടെല്‍ ഉപയോക്താവിന് വിളിക്കാം. നാഷണല്‍ റോമിംഗും ഈ ഓഫറിന് ഇല്ല. 100 എസ്എംഎസ് ആണ് ഈ ഓഫര്‍ ചെയ്യുന്നവര്‍ക്ക് ഫ്രീയായി ലഭിക്കുക. അതായത് 168 ദിവസത്തേക്ക് 16800 എസ്എംഎസുകള്‍ ലഭിക്കും.
 

PREV
click me!

Recommended Stories

യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?