1ജിബി നിരക്കില്‍ 10 ജിബി 4ജി നെറ്റുമായി ഏയര്‍ടെല്‍

Published : Aug 20, 2016, 03:01 AM ISTUpdated : Oct 04, 2018, 05:15 PM IST
1ജിബി നിരക്കില്‍ 10 ജിബി 4ജി നെറ്റുമായി ഏയര്‍ടെല്‍

Synopsis

മുംബൈ: ഏയര്‍ടെല്‍ 1ജിബി നിരക്കില്‍ 10 ജിബി 4ജി നെറ്റ് ലഭ്യമാക്കുന്നു. എന്നാല്‍ എല്ലാര്‍ക്കും ഇല്ല, സാംസങ്ങിന്‍റെ ഗ്യാലക്സി ജെ സീരിയസ് ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍. ഗ്യാലക്സി ജെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 250 രൂപയ്ക്കാണ് 10 ജിബി നെറ്റ് ലഭിക്കുക. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ഓഫറിന് വേണ്ടി ഗ്യാലക്സി ജെ ഉപയോക്താക്കള്‍ www.offers.airtel.com എന്ന സൈറ്റില്‍ പുതിയ ഗ്യാലക്സി ജെ ഫോണ്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം.

ഇതിന് പുറമേ അടുത്തുള്ള ഏയര്‍ടെല്‍ റീടെയിലില്‍ നിന്നും ഓഫര്‍ അപ്ഡേറ്റ് ചെയ്യാം. സാംസങ്ങ് ജെ സീരിയസുമായി സഹകരിച്ച് ഈ ഓഫര്‍ നടപ്പിലാക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്നാണ് ഏയര്‍ടെല്‍ ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിംഗ് അജയ് പുരി മാധ്യമങ്ങളോട് പറഞ്ഞത്. അടുത്തിടെ ഏയര്‍ടെല്ലിന്‍റെ ഡിടിഎച്ച് സേവനങ്ങള്‍ പോലുള്ള സര്‍വീസ് ഉപയോഗിക്കുന്നവര്‍ക്ക് 5ജിബി ഫ്രീ ബ്രോഡ്ബാന്‍റ് ഓഫറുമായി ഏയര്‍ടെല്‍ എത്തിയിരുന്നു. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

സ്ലിം ലുക്ക്, 5000 എംഎഎച്ച് ബാറ്ററി, 50എംപി ട്രിപ്പിൾ റിയര്‍ ക്യാമറ; മോട്ടോറോള എഡ്‍ജ് 70 വിലയറിയാം
ഗവേഷണ പ്രബന്ധങ്ങളുടെ ഭാഷ എഐ ഉഗ്രനാക്കി; പക്ഷേ അവയുടെ ഗുണനിലവാരം ഇടിഞ്ഞു- പഠനം