Latest Videos

1,349 രൂപയ്ക്ക് 4ജി സ്മാര്‍ട്ട്ഫോണുമായി ഏയര്‍ടെല്‍

By Web DeskFirst Published Nov 2, 2017, 8:33 AM IST
Highlights

ദില്ലി:  തങ്ങളുടെ പ്ലാനുകള്‍ ഉള്‍പ്പെടുന്ന ഫോണുകള്‍ അവതരിപ്പിക്കുകയാണ് ടെലികോം കമ്പനികള്‍. ജിയോ ആണ് 1500 രൂപയുടെ 4ജി ഫോണ്‍ അവതരിപ്പിച്ച് ഇതിന് തുടക്കമിട്ടത്. തുടര്‍ന്ന് മൈക്രോമാക്സുമായി സഹകരിച്ച് വോഡഫോണും, ബിഎസ്എന്‍എല്ലും 4ജി ഫോണ്‍ ഇറക്കി. ഒപ്പം പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചു.

ഈ വഴിക്ക് നീങ്ങുകയാണ് ഏയര്‍ടെല്‍. ഒപ്പം സഹകരിക്കുന്നത് മൊബൈല്‍ നിര്‍മ്മാതാക്കളായ സെല്‍കോണ്‍. സെല്‍ക്കോണിന്‍റെ 3,500 രൂപ വിലയുള്ള ഫോണ്‍ ആണ് ക്യാഷ് ബാക്ക് ഓഫറുകളോടെ 1,349 രൂപയ്ക്ക് ലഭിക്കുക. 

മെരാ പെഹ്ല സ്മാര്‍ട്ട്ഫോണ്‍ എന്നാണ് ഈ പ്ലാനിന്‍റെ പേര്. ഇത് പ്രകാരം 3,500 രൂപയുടെ ഫോണ്‍ 2,849 രൂപയ്ക്ക് ലഭിക്കും. തുടര്‍ന്ന് തുടര്‍ച്ചയായി 36 മാസം ഏയര്‍ടെല്ലിന്‍റെ 169 രൂപയുടെ ഡാറ്റ റീചാര്‍ജ് ചെയ്താല്‍ 1500 രൂപയോളം ക്യാഷ് ബാക്കായി ലഭിക്കും. അതോടെ ഫോണിന്‍റെ വില 1349 രൂപയായി കുറയും.

തുടക്കത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കിളിലാണ് ഈ ഓഫര്‍ ഏയര്‍ടെല്‍ നടപ്പിലാക്കുന്നത്. പിന്നീട് മറ്റ് സര്‍ക്കിളുകളിലേക്ക് വ്യാപിപ്പിക്കും. ഡിസംബറിനുള്ളില്‍ 5 ലക്ഷം യൂണിറ്റുകള്‍ ഈ ഓഫര്‍ വഴി വിപണിയില്‍ എത്തുമെന്നാണ് സിലിക്കോണ്‍ അവകാശപ്പെടുന്നത്.

click me!