ജിയോ ജിഗായെ നേരിടാന്‍ എയര്‍ടെല്‍:ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ഇനി അണ്‍ലിമിറ്റഡ്

By Web DeskFirst Published Jul 7, 2018, 9:11 PM IST
Highlights
  • 349 മുതല്‍ 1299 രൂപ വരെയുള്ള പ്ലാനുകളാണ് ഇപ്പോള്‍ നിലവിലുള്ളത്.
  • എട്ട് എംബി സെക്കന്‍ഡ് മുതല്‍ 100 എംബി/സെക്കന്‍ഡ് വരെയാണ് ഈ പ്ലാനുകളില്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്ന ഡാറ്റാ വേഗത. 

ബ്രോ‍ഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് രംഗം പിടിച്ചെടുക്കാനായി എത്തുന്ന ജിയോ ജിഗാ ഫൈബറിനെ നേരിട്ടാന്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ്.

രാജ്യത്തെ തിരഞ്ഞെടുത്ത ചില സര്‍ക്കിളുകളിലാണ് എയര്‍ടെല്‍ ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദ് അടക്കുമുള്ള നഗരങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് പ്ലാനുകളില്‍ ഉപഭോഗപരിധി എയര്‍ടെല്‍ എടുത്തു കളഞ്ഞതായാണ് റിപ്പോര്‍ട്ട്. 

ഹൈദരാബാദില്‍ അ‍ഞ്ച് ബ്രോഡ്പ്ലാനുകളുണ്ടായിരുന്നത് നാലെണ്ണമായി ചുരുങ്ങിയിട്ടുണ്ട്. 349 മുതല്‍ 1299 രൂപ വരെയുള്ള പ്ലാനുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. എട്ട് എംബി സെക്കന്‍ഡ് മുതല്‍ 100 എംബി/സെക്കന്‍ഡ് വരെയാണ് ഈ പ്ലാനുകളില്‍ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്ന ഡാറ്റാ വേഗത. 

ആഗസ്റ്റ് 15-ന് ജിയോ ജിഗാ ഫൈബര്‍ എന്ന പേരില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് ആരംഭിക്കും എന്നാണ് ജൂലൈ അ‍ഞ്ചിന് ചേര്‍ന്ന റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ബ്രോഡ‍്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനത്തോടൊപ്പം ഡിടിഎച്ച്, എച്ച്.ഡി വീഡിയോ കോള്‍, വോയിസ് കോള്‍ സൗകര്യങ്ങളും ജിയോ ഉറപ്പുനല്‍കുന്നുണ്ട്. 

click me!