
ലോകത്ത് ഇന്ന് എല്ലാവരും കൊതിക്കുന്ന ഫോണ്‍ ആണ് ഐഫോണ്‍x. ഇന്ത്യയില്‍ തന്നെ ഇതിന്റെ വില 10200 രൂപയോളം വരും. ഇത്രയും വിലയോ അതില്‍ ഏറെയോ വിലയോ വരും ഒരു പ്രണയിനിയുടെ മനസിന്. ഇതാ ചൈനയില്‍ നിന്ന് ഒരു കാഴ്ച. ഷെൻസെൻ സ്വദേശിയായ ചെൻ മിംഗ് ഐഫോണ്‍ X ഫോണുകളും ഉപയോഗിച്ച് മനോഹരമായൊരു ഹൃദയചിഹ്നം ഒരുക്കി തന്റെ പ്രണയിനി ലീക്ക് സമ്മാനിക്കുകയായിരുന്നു. ഗെയിം ഡിസൈനറാണ് ചെന്‍.
നിലത്ത് വിറിയിട്ട റോസാപുഷ്പങ്ങളിൽ 25 ഐഫോണുകളായിരുന്നു അദ്ദേഹം ഉപയോഗിച്ചത്. കൂടാതെ അതിനു നടുവിലായി ഒരു മോതിരവും അദ്ദേഹം വച്ചിരുന്നു. ലീയുടെ സുഹൃത്തുക്കളെയായിരുന്നു സഹായത്തിനായി ചെൻ കൂടെക്കൂട്ടിയത്. നേരത്തെ തയാറാക്കി വച്ചിരുന്ന സ്ഥലത്തേക്ക് ലീയെ ഇവർ കൊണ്ടുവന്നു.
ഇരുപത്തിയഞ്ച് ഐഫോണുകൾ ഒരുമിച്ച് കണ്ടതിന്റെ ഞെട്ടലിൽ നിൽക്കുന്ന ലീയുടെ മുന്പില് മുട്ടുകുത്തി ചെൻ പ്രണയാഭ്യർഥന നടത്തി. ആദ്യമൊന്ന് അമ്പരന്ന ലീ ഇത് സന്തോഷത്തോടെ സ്വീകരിക്കുകയും തുടർന്ന് ചെൻ ലീയുടെ വിരലിൽ മോതിരമണിയിക്കുകയും ചെയ്തു.
സംഭവമിത്രയൊക്കെയാണെങ്കിലും എന്തിനാണ് ചെൻ ഐഫോണുകൾ വാങ്ങിക്കൂട്ടിയതെന്നായിരുന്നു എല്ലാവരുടെയും സംശയം. മൊബൈൽ വീഡിയോ ഗെയിമുകളുടെ കടുത്ത ആരാധകരായ ഇരുവരും രണ്ട് വർഷങ്ങൾക്കു മുന്‍പ് ചെൻ വികസിപ്പിച്ച ഒരു ഗെയിം മുഖേനയാണ് പരിചയപ്പെട്ടത്. ലീയുടെ പ്രായം ഇരുപത്തിയഞ്ചാണ്. അതാണ് ഫോണുകളുടെ എണ്ണവും ഇരുപത്തിയഞ്ച് ആക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതിനു കാരണം.
ഇരുപത്തിയഞ്ച് ഐഫോണുകൾ എങ്ങനെ രണ്ടുപേർ മാത്രം ഉപയോഗിക്കുമെന്ന് സംശയിച്ച ഇവർ അതിനും പരിഹാരം കണ്ടെത്തി. തങ്ങളെ ഒന്നിപ്പിക്കാൻ സഹായിച്ച സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകി ഇരുവരും തങ്ങളുടെ നന്ദി അവരെ അറിയിക്കുകയും ചെയ്തു. ചൈനയിൽ ഐഫോണ്‍ എക്സ് എസിന്റെ ഒരുലക്ഷത്തിന് അടുത്ത് തന്നെ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam