
മുംബൈ: ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കിഴിവ് ലഭ്യമാകുന്ന ബിഗ് സെയില്‍ വരാനായി കാത്തിരിക്കുകയാണ് ആളുകള്‍. ജൂലൈ 20ന് അര്‍ധരാത്രിയാണ് 'ആമസോണ്‍ പ്രൈം ഡേ 2024' വില്‍പന ആരംഭിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ആമസോണ്‍ പ്രൈം ഡേ വില്‍പനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത് എന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
അനവധി ഉല്‍പന്നങ്ങളാണ് ആമസോണ്‍ പ്രൈം ഡേ സെയില്‍ 2024ല്‍ കാത്തിരിക്കുന്നത്. ലോകമെമ്പാടും 20 കോടിയിലധികം പ്രൈം മെമ്പര്‍മാരാണ് ആമസോണിനുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുള്ളത് ഇന്ത്യയില്‍ നിന്നാണ്. 2023ലെ പ്രൈം ഡേ വില്‍പനയില്‍ ഒരു മിനുറ്റില്‍ തന്നെ 23000ത്തിലധികം ഓര്‍ഡറുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇത്തവണ ഹോം അപ്ലൈന്‍സ്, ഇലക്ട്രോണിക്‌സ്, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 450ലേറെ ബ്രാന്‍ഡുകളുടെ പുതിയ ഉല്‍പന്നങ്ങളാണ് ആമസോണ്‍ പ്രോം ഡേ 2024ല്‍ വില്‍പനയ്ക്കെത്തുന്നത്. ഐഫോണ്‍ 13, റിയല്‍മീ നോര്‍സ്സോ 70എക്‌സ്, വണ്ടപ്ലസ് 12 ആര്‍ തുടങ്ങി നിരവധി സ്‌മാര്‍ട്ട്‌ഫോണുകള്‍ ഈ സെയിലില്‍ ഡിസ്‌കൗണ്ടില്‍ വാങ്ങാനാകും. വിവിധ ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയവയ്ക്ക് ആമസോണ്‍ പ്രൈം ഡേയില്‍ ഓഫറുണ്ട്.
രാജ്യത്ത് ഓണ്‍ലൈന്‍ വില്‍പന പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ആമസോണ്‍ വലിയ വളര്‍ച്ചയാണ് കാഴ്‌ചവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ആമസോണ്‍ വ്യാപിച്ചു. രണ്ട് ദിവസത്തെയോ അതിലേറെയോ വേഗത്തില്‍ ഉല്‍പനങ്ങള്‍ എത്തിക്കാന്‍ ആമസോണിനാവുന്നുണ്ട്. പ്രൈം ഡേ വില്‍പന പ്രമാണിച്ച് ആമസോണ്‍ അവരുടെ വെയര്‍ഹൗസുകളും വില്‍പന നെറ്റ്‌വര്‍ക്കും വിപുലപ്പെടുത്തിയിട്ടുണ്ട്. ആമസോണ്‍ പ്രൈം ഡേയുടെ എട്ടാം എഡിഷനാണ് 2024 ജൂലൈ 20ന് ആരംഭിക്കുന്നത്.
ആമസോണ്‍ പ്രൈം അക്കൗണ്ടില്ലാത്തവര്‍ക്ക് ഇപ്പോള്‍ അക്കൗണ്ട് എടുക്കാന്‍ അവസരമുണ്ട്. ഒരു മാസം 299 രൂപയാണ് പ്രൈം അംഗത്വത്തിന്‍റെ വില. മൂന്ന് മാസത്തേക്ക് 599 രൂപയും ഒരു വർഷത്തേക്ക് 1499 രൂപയും ആണ് നിരക്ക്. ആമസോൺ പ്രൈം ഷോപ്പിങ് എഡിഷൻ പ്ലാനിന് 399 രൂപയാണ് വില. പ്രൈം അംഗങ്ങൾക്ക് അതിവേഗ ഡെലിവറിയ്ക്ക് പുറമേ ആമസോൺ പ്രൈം വീഡിയോ, മ്യൂസിക്, പ്രൈം റീഡിങ് എന്നിവയും ലഭിക്കും.
Read more: ആമസോണില്‍ വില്‍പന പൊടിപൂരം, പ്രൈം ഡേ സെയിൽ തിയതികളായി; വിലക്കിഴിവും ഓഫറുകളും ഇങ്ങനെ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം