
എഡിന്‍ബര്‍ഗ്: സ്കോട്ട്ലൻഡിലെ സ്കൈ മലനിരകളിൽനിന്ന് ആറു കോടി വർഷം പഴക്കമുള്ള ഉൽക്ക അവശിഷ്ടങ്ങൾ കണ്ടെത്തി. ഭൂമിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ മൂലകങ്ങൾ ഈ കല്ലുകളിൽ ഉണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. കല്ലുകളിൽ കണ്ടെത്തിയ മൂലകങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇത് ഭൂമിയുടെ പുറത്തുനിന്നെത്തിയ ഉൽക്കയുടെ ഭാഗമാണെന്ന് മനസിലാക്കിയത്. കൂടുതൽ പഠനങ്ങൾ നടത്തിയപ്പോൾ ഈ കല്ല് ഭൂമിയിൽ എത്തിയിട്ട് കുറഞ്ഞത് ആറു കോടി വർഷമെങ്കിലുമായിട്ടുണ്ടെന്ന് മനസിലായി.
ഇതോടെ കോടിക്കണക്കിനു വർഷങ്ങൾ മുന്‍പുള്ള ഉൽക്കാ പതനങ്ങളെക്കുറിച്ച് പഠിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സ്കൈ മലനിരയിലുള്ള ഒരു അഗ്നിപർവതത്തിലായിരുന്നു ഈ ഉൽക്കാ അവശിഷ്ടം ഉണ്ടായിരുന്നത്. അഗ്നിപർവത സ്ഫോടന സമയത്ത് വെളിയിൽവന്ന ഈ ഉൽക്കാ കഷ്ണം അഗ്നി പർവതങ്ങളിലെ ലാവകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞരാണ് ആദ്യം കണ്ടെത്തിയത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam