
ന്യൂയോർക്ക്: ആൻഡ്രോയ്ഡിൻ്റെ എട്ടാം പതിപ്പായി ഇനി ‘ഓറിയോ’ വരും. ന്യൂയോർക്കിലായിരുന്നു ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തിന്റെ ലോഞ്ചിങ്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ സ്മാർട്, സുരക്ഷിതം, കരുത്താർന്നത് തുടങ്ങിയ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പിന്റെ വരവ്. അമേരിക്കയിൽ 91 വർഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും വരവ്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേർന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന ‘ഒ’ ആകൃതിക്കു സമാനമാണ് ആൻഡ്രോയ്ഡ് ഒ എന്നു പറഞ്ഞായിരുന്നു ഗൂഗിൾ, പുതിയ പതിപ്പ് എത്തിച്ചത്.
ആൻഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവും ഗൂഗിൾ തെറ്റിച്ചില്ല. ആൻഡ്രോയ്ഡ് നാലാം പതിപ്പിന് (4.4) കിറ്റ് കാറ്റ് എന്നായിരുന്നു പേര്. അന്ന് കിറ്റ്കാറ്റ് നിർമാതാക്കളായ നെസ്‌ലെയുമായി സഹകരിച്ചായിരുന്നു ഗൂഗിളിന്റെ പ്രവർത്തനം. കൂടുതൽ മികച്ച ബാറ്ററി പെർഫോമൻസായിരിക്കും ആൻഡ്രോയ്ഡ് ഒയുടെ പ്രധാന ഗുണം. ബാക്ക്ഗ്രൗണ്ടിലുള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും ബാറ്ററിയുടെ ആയുസ്സ്കൂട്ടുക. നോട്ടിഫിക്കേഷനുകൾ എങ്ങനെയാണ് ഫോണിൽ ലഭിക്കേണ്ടത് എന്നതിൽ യൂസർക്ക് ‘ഒ’ വഴി കൂടുതൽ നിയന്ത്രണം ലഭിക്കും. ഇമോജികളിൽ വരുന്ന മാറ്റങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് ‘ഒ’യിൽ കാത്തിരിക്കുന്നതും.
ഗൂഗിളിൻ്റെ ആൻഡ്രോയ്ഡ് ഓപൺ സോഴ്സ്പ്രോജക്ട് വഴി ഓറിയോ ലഭ്യമാകും. ഗൂഗിൾ പിക്സൽ, ഗൂഗിൾ പിക്സൽ എക്സ്എൽ എന്നിവയിലായിരിക്കും ആൻഡ്രോയ് ഒ ഓപറേറ്റിങ് സിസ്റ്റം ആദ്യം വരികയെന്ന് കരുതുന്നത്. പിന്നീട് നെക്സസസ് 5എക്സ്, നെക്സസ് 6 പി, നെക്സസ് പ്ലേയർ, പിക്സൽ സി എന്നിവയിലും.
നോക്കിയ 8ലും വൈകാതെ തന്നെ ആൻഡ്രോയ്ഡ് ഒ എത്തും. നോക്കിയ 3, നോക്കിയ 5, നോക്കിയ 6 എന്നിവയ്ക്കും ആൻഡ്രോയ്ഡ് ഒയുടെ അപ്ഡേറ്റ് ലഭിക്കും. വൺ പ്ലസ് 3, 5 മോഡലുകൾക്കും അപ്ഡേറ്റ് ലഭ്യമാക്കും. ലെനോവോ കെ8ലും അസൂസ് സെൻഫോൺ 3, 4 സീരീസിലെ എല്ലാ ഫോണുകളിലും ഈ അപ്ഡേറ്റ് ലഭ്യമാകും
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam