ജിയോ നല്‍കിയ തിരിച്ചടി മറികടക്കാന്‍ ആര്‍ കോം

Published : Jul 06, 2017, 03:39 PM ISTUpdated : Oct 04, 2018, 07:46 PM IST
ജിയോ നല്‍കിയ തിരിച്ചടി മറികടക്കാന്‍ ആര്‍ കോം

Synopsis

മുംബൈ: റിലയൻസ് ജിയോ വരുത്തിയ വലിയ നഷ്ടം മറികടക്കാന്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ആര്‍ കോം ഒരുങ്ങുന്നു. സൗജന്യ ഓഫറുകളിലൂടെ വിപണി പിടിച്ചെടുത്ത ജിയോയാണ് ആർകോമിന്റെ ഇപ്പോഴത്തെ തകർച്ചക്ക് പിന്നിലെന്നും അനിൽ അംബാനി ആദ്യമായി കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു.

എന്നാൽ മൂന്നു മാസമായി ബാങ്കുകളുടെ കടം തിരിച്ചടക്കുന്നില്ലെന്ന ആരോപണം ആർകോം മേധാവി നിഷേധിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ആർകോം ഉൾപ്പടെയുള്ള ടെലികോം കമ്പനികൾക്ക് ഇത്രയും വലിയ നഷ്ടം നേരിടുന്നത്. മിക്ക കമ്പനികളുടെയും കടബാധ്യത വിപണി മൂലധനത്തേക്കാൾ മുകളിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

കടബാധ്യത വർധിച്ചതും വരുമാനത്തിൽ കുറവുണ്ടായതും ടെലികോം കമ്പനികളെ എല്ലാ സർവീസുകളെയും  പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ടെലികോം വിപണിയിലെ വൻ പ്രതിസന്ധികൾക്ക് കാരണം ജിയോയുടെ അതിരുവിട്ട സൗജന്യമാണെന്നും ആർകോം കുറ്റപ്പെടുത്തി. 

ചില ബാങ്കുകൾക്കുള്ള തിരിച്ചടവ് വൈകിപ്പിച്ചിട്ടുണ്ട്. ഈ തുക അടയ്ക്കാൻ ഡിസംബർ വരെ സമയം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കടബാധ്യത കുറയ്ക്കാനുള്ള രണ്ടു പദ്ധതികള്‍ സെപ്റ്റംബറോടെ നടപ്പാക്കാനാകും. കുറച്ചു ബാങ്കുകള്‍ ഡിസംബര്‍ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ആർകോം മേധാവി അറിയിച്ചു. 45,000 കോടി രൂപയാണ് വിവിധ ബാങ്കുകളിലായി തിരിച്ചടക്കേണ്ടത്. 

ടെലികോം വരിക്കാർക്ക് കൂടുതൽ മികച്ച സേവനം നൽകാനായി ടവർ ബിസിനസ് സ്ഥാപനമായ ബ്രൂക്ക്ഫീൽഡിന് വിൽക്കുന്നതും എയർസെല്ലുമായുള്ള ലയനവും പൂർത്തിയാകുന്നതോടെ 25,000 കോടി രൂപയുടെ ബാധ്യത കുറയ്ക്കാൻ സാധിക്കും. കടബാധ്യത തീർത്ത് വിപണിയിലേക്ക് തിരിച്ചുവരുമെന്നും അനില്‍ അംബാനി പറഞ്ഞു.
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ഗോസ്റ്റ്‌പെയറിംഗ് തട്ടിപ്പ്; ഇന്ത്യയിലെ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു