മത്സരിക്കാന്‍ ആളില്ല; ആപ്പിളിന്‍റെ ലാഭം താഴോട്ട്

By Web DeskFirst Published Oct 27, 2016, 11:04 AM IST
Highlights

ആപ്പിളിന്‍റെ മാക് പിസി, ഐഫോണ്‍ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പ്രോഡക്ടുകള്‍ ലോക വിപണിയില്‍ മറ്റ് കമ്പനികള്‍ എത്തിക്കാത്തത് ആപ്പിളിന് തിരിച്ചടിയാകുന്നു എന്നാണ് ടിബിആര്‍ നിരീക്ഷണം.  അതായത് ആപ്പിള്‍ ഉദ്ദേശിക്കുന്ന ടാര്‍ഗറ്റ് ഉപയോക്താക്കളുടെ മാര്‍ക്കറ്റില്‍ ഇതുവരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ മറ്റ് കമ്പനികള്‍ക്കായിട്ടില്ല.

സാംസങ്ങ്, എല്‍ജി, വാവ്വേ, ഓപ്പോ വിവിധ ചൈനീസ് ബ്രാന്‍റുകള്‍ എന്നിവയുടെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ആപ്പിളിനെക്കാള്‍ വിപണി സാന്നിധ്യം ഉണ്ടാക്കുന്നുവെങ്കിലും, വിലകൂടിയ ഫോണുകള്‍ വാങ്ങുന്നവരുടെ ഇടയില്‍ ആപ്പിള്‍ തന്നെയാണ് ഇപ്പോഴും താരം. മാക് പിസികളുടെ കാര്യത്തില്‍ എച്ച്.പി, അസ്യൂസ് തുടങ്ങിയവര്‍ ആപ്പിളിന് വലിയ വെല്ലുവിളി ഉണ്ടാക്കുന്നില്ല. കാരണം ക്വാളിറ്റി കൂടിയ മാക് പിസി തന്നെയാണ് വലിയ വിലകൊടുക്കുന്നവര്‍ തിരഞ്ഞെടുക്കുക അതിനാല്‍ തന്നെ പിസിയുടെ കാര്യത്തില്‍ വിന്‍ഡോസ് പിസികള്‍ ആപ്പിളിന് തിരിച്ചടി ഉണ്ടാക്കുന്നില്ല.

ഇത്തരം ഒരു അവസ്ഥയില്‍ ആപ്പിളിന്‍റെ ഡിവൈസുകള്‍ പലപ്പോഴും അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല എന്നതിനാല്‍ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തുന്നു. വര്‍ഷത്തിലും ആപ്പിള്‍ ഐഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിന് 12.6 ശതമാനം കുറവ് സംഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം മൊത്തം 9 ശതമാനം ആപ്പിളിന്‍റെ ലാഭത്തില്‍ കുറവ് സംഭവിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആപ്പിള്‍ ഐഫോണ്‍ വില്‍പ്പന തന്നെയാണ് ആപ്പിളിനെ കുഴപ്പിക്കുന്നത് 41.8 ശതമാനമാണ് ആപ്പിളിന്‍റെ ലാഭത്തിലേക്ക് ഐഫോണ്‍ സ്വരുക്കൂട്ടുന്നത്. ഇതില്‍ ഇടിവ് സംഭവിക്കും എന്നു തന്നെയാണ് വിപണി നല്‍കുന്ന സൂചന.

click me!