ഇന്ത്യക്കാർ ഐഫോൺ ഒഴിവാക്കുന്നതിനുള്ള  10 കാരണങ്ങൾ

Published : Sep 12, 2016, 09:11 AM ISTUpdated : Oct 05, 2018, 02:55 AM IST
ഇന്ത്യക്കാർ ഐഫോൺ ഒഴിവാക്കുന്നതിനുള്ള  10 കാരണങ്ങൾ

Synopsis

1.ഇന്ത്യൻ ഉപഭോക്താക്കൾ എന്നും ഉല്പന്നത്തിന്റെ വിലയിൽ വളരെ ശ്രദ്ധാലുക്കളാണ്, ഒരു ഐ ഫോണിന്റെ വിലയിൽ ഒരു വിധം നല്ല രണ്ട് ലാപ്ടോപ്പുകളോ പുതിയ ഒരു ടൂ -വീലറോ ഇന്ത്യയിൽ വാങ്ങാം, പിന്നെന്തിന് വെറുമൊരു ഫോൺ വാങ്ങണമെന്നാണ് അവരുടെ ചോദ്യം.

2. കുടുംബത്തിന് വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഇന്ത്യൻ ജനത ചാർജർ, ഡാറ്റാ ട്രാൻസ്ഫർ രീതികൾ എന്നിവ എല്ലാവരും പങ്കുവെച്ച് ഉപയോഗിക്കുമ്പോൾ ഐഫോണിന്റെ ചില തനതു രീതികൾ ഇഷ്ടപ്പെടുന്നില്ല.

3. ഓപ്പറേറ്റിംഗ് സോഫ്റ്റ് വെയറിലെ ചെറിയ സങ്കീർണ്ണതകൾ പോലും പലർക്കും ഉൾക്കൊള്ളാൻ സാധ്യമല്ല.

4. പകുതിയിലധികം ആളുകളും ഇടക്കിടക്ക് പുതിയ ടെക്നോളജിയിലേക്കും ഫോണിലേക്കും മാറുവാൻ താല്പര്യമുള്ളവരാണ്.

5. ഐ ഫോൺ എന്നത് സമ്പന്നന്‍റെ ചിഹ്നമായി കരുതുന്നതിനാൽ സാധാരണക്കാർ ഒരു പരിധി വരെ അകലുന്നു.

6. ഐ ക്ലൗഡു പോലുള്ള ഉന്നത സുരക്ഷാ സംവിധാനങ്ങൾ സാധാരണക്കാർക്കിടയിൽ ഐ ഫോൺ യൂസർ ഫ്രണ്ട്ലിയല്ല എന്ന ഒരു ഫീൽ ഉണ്ടാക്കുന്നു.

7. ബാറ്ററി ലോക്കലായി മാറ്റുവാൻ സാധിക്കാത്തതും, എക്സ്റ്റേണൽ മെമ്മറി കാർഡുകൾ ഉപയോഗിക്കുവാൻ സാധിക്കാത്തതും  സാധാരണക്കാരുടെ കണ്ണിൽ ഐ ഫോണിന്‍റെ ഒരു  പോരായ്മ  തന്നെ .

8. മറ്റുള്ള ബ്രാൻഡുകളെ അപേക്ഷിച്ച് ഇന്ത്യൻ വിപണിയിലെ ഐഫോണിന്നുള്ള പരസ്യ പ്രചാരണത്തിലെ കുറവ് ഒരു പോരായ്മ തന്നെ .

9. ഈയടുത്ത കാലത്തൊഴിച്ചാൽ 3G / 4G പോലുള്ള ഉയർന്ന ടെക്നോളജിക്ക് മുടക്കേണ്ടി വരുന്ന ഉയർന്ന നിരക്കുകൾ പ്രീമിയം ലേബലിൽ നിൽക്കുന്ന ഐ ഫോണിനെ സാധാരണക്കാരിൽ നിന്നുമകറ്റി.

10.ആൻഡ്രോയിഡിനെ അപേക്ഷിച്ച് അതിസങ്കീർണ്ണവും വൻ സുരക്ഷാ മുൻകരുതലുമുള്ള ഫോൺ എന്ന പൊതു ധാരാണ ജനങ്ങളെ ആൻഡ്രോയിഡിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു
രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര