
ആപ്പിള്‍ ഐഫോണ്‍ X ആഗോള വ്യാപകമായി വിപണിയില്‍ എത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ഫോണിന് ലോകത്തെമ്പാടും ലഭിക്കുന്നത്. ഐഫോണിന്‍റെ ആദ്യത്തെ ഒഎല്‍ഇഡി ഡിസ്പ്ലേ ഫോണ്‍ എന്നതാണ് ഇറങ്ങുന്നതിന് മുന്‍പ് തന്നെ ഐഫോണ്‍ X ന്‍റെ പ്രധാന പ്രത്യേകതയായി പറഞ്ഞിരുന്നത്.
ഈ പ്രത്യേകത തകര്‍ത്തുവെന്നാണ് ഇപ്പോള്‍ പ്രമുഖ ഫോണ്‍ ഡിസ്പ്ലേ നിരൂപകരായ ഡിസ്പ്ലേ മെറ്റ്സ് പറയുന്നത്. ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലേ എന്നാണ് ഇവരുടെ വിലയിരുത്തല്‍. അപ്പിളിന് മാത്രമല്ല ഈ ഒഎല്‍ഇഡി ഡിസ്പ്ലേയ്ക്ക് വേണ്ടി പാനല്‍ വിതരണം ചെയ്ത ആപ്പിളിന്‍റെ ബദ്ധവൈരികളായ സാംസങ്ങിനും നല്‍കുന്നു ഇവര്‍ അഭിനന്ദനം.
ഐഫോണ്‍ X ഡിസ്പ്ലേ പരിശോധിച്ച ഡിസ്പ്ലേ മെറ്റ്സ് പറയുന്നത് ഇങ്ങനെ, കൃത്യതയും പ്രകടനവും ഒത്തുചേരുന്ന ഏറ്റവും മികച്ച ഡിസ്പ്ലേയാണ് ആപ്പിള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഫോണിന്‍റെ പാനല്‍ സാംസങ്ങ് ആണ് നിര്‍മ്മിച്ചെങ്കിലും സ്ക്രീനിന്‍റെ സ്പെസിഫിക്കേഷനും, ക്യാലിബറും തീരുമാനിച്ചത് ആപ്പിളാണ് എന്നത് പ്രധാനകാര്യമെന്ന് ഡിസ്പ്ലേ മെറ്റ്സ് പറയുന്നു.
ആപ്പിള്‍ X സ്ക്രീന്‍ പരിശോധിക്കാന്‍ മൂന്ന് പ്രത്യേക ടെസ്റ്റുകള്‍ നടത്തിയെന്നും ഇതില്‍ എല്ലാം മികച്ച പോയന്‍റാണ് ആപ്പിളിന്‍റെ പുതിയ ഫ്ലാഗ്ശിപ്പ് മോഡല്‍ നേടിയത് എന്ന് ഡിസ്പ്ലേ മെറ്റ്സ് പറയുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam