
ആരിസോണ: ഭൂമിയുടെ ഏക ഉപഗ്രഹം ചന്ദ്രന്‍റെ രൂപത്തിൽ മാറ്റം വരുത്തുന്നുണ്ടെന്ന് ശാസ്ത്രലോകത്തിന്‍റെ പുതിയ കണ്ടെത്തൽ. 81,000 വർഷം കൂടുമ്പോൾ ചന്ദ്രന്‍റെ രൂപത്തിൽ മാറ്റമുണ്ടാകും. ഓരോ വർഷവും 180 വലിയ ഗർത്തങ്ങളാണ് ചന്ദ്രോപരിതലത്തിൽ പുതുതായി രൂപപ്പെടുന്നത് എന്നാണ് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍.
10 മീറ്ററിനു മുകളിൽ വ്യാസമുള്ള പാറക്കഷണങ്ങൾ മൂലമാണ് ഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നത്. ഇവയ്ക്ക് പുറമേ ആയിരത്തിലധികം ചെറിയ ഗർത്തങ്ങളും ഒരു വർഷം ചന്ദ്രോപരിതലത്തിൽ ഉണ്ടാവാറുണ്ട്. ചന്ദ്രന്‍റെ ഒരു ഭാഗത്തെ വ്യത്യസ്ത കാലയളവിലുള്ള ചിത്രങ്ങൾ പരിശോധിച്ചു വിലയിരുത്തിയാണ് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു.
222 പുതിയ കുഴികൾ ഗവേഷകർ കണ്ടെത്തി, ഇതിൽ 33 ശതമാനവും പത്തു മീറ്ററിലധികം വ്യാസമുള്ള പാറക്കഷണങ്ങൾ പതിച്ചുണ്ടായവയാണ്. ഉൽക്കകളും ചിന്നഗ്രഹങ്ങളും ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്നതുപോലെതന്നെയാണ് ഇതും. എന്നാൽ, വായുവുമായുള്ള സമ്പർക്കത്തിൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിത്തീരുന്നു.
ചന്ദ്രനിൽ അന്തരീക്ഷം ഇല്ലാത്തതിനാല്‍ ഉൽക്കകൾ ഉപരിതലത്തിൽ പതിച്ച് ഗർത്തങ്ങൾ രൂപപ്പെടുകയാണ്. ഘനസെന്റിമീറ്ററിൽ 100 വാതകതന്മാത്രകളാണ് ചന്ദ്രനിലുള്ളത്. ഭൂമിയിൽ ഘനസെന്‍റീമിറ്റിറില്‍ 10,00,000 കോടി തന്മാത്രകളുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam