സെന്‍ഫോണ്‍ 5Z ഇന്ത്യയില്‍ അവതരിപ്പിച്ചു

By Web DeskFirst Published Jul 6, 2018, 2:03 PM IST
Highlights
  • അസ്യൂസിന്‍റെ സെന്‍ഫോണ്‍ 5Z ഇന്ത്യയില്‍ അവതരിപ്പിച്ചു
  • ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്

അസ്യൂസിന്‍റെ സെന്‍ഫോണ്‍ 5Z ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്യുവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. പിന്നില്‍ ഡ്യൂവല്‍ ക്യാമറ സെറ്റപ്പിലാണ് ഫോണ്‍ എത്തുന്നത്. അടുത്തിടെ വിപണിയില്‍ ഏറെ തരംഗം സൃഷ്ടിച്ച വണ്‍പ്ലസ് 6 ന് വലിയ വെല്ലുവിളിയായിരിക്കും നോച്ച് ഡിസ്പ്ലേയില്‍ എത്തുന്ന ഈ ഫോണ്‍ ഉയര്‍ത്തുക. 

അസ്യൂസിന്‍റെ സെന്‍ഫോണ്‍ 5Z സില്‍വര്‍, മിഡ്നൈറ്റ് ബ്ലൂ കളറിലാണ് എത്തുക. 6.2 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. സ്ക്രീന്‍ അനുപാതം 19:9 ആണ്. നീണ്ടതും, തടി കുറഞ്ഞതുമാണ് ഫോണിന്‍റെ ഡിസൈന്‍. ഫോണിന്‍റെ മുകളില്‍ നോച്ച് കാണപ്പെടുന്നു. ഇവിടെയാണ് സെല്‍ഫി ക്യാമറയും സെന്‍സറുകളും നല്‍കിയിരിക്കുന്നത്. സ്ക്രീന്‍ റെസല്യൂഷന്‍  1080x2246 പിക്സലാണ്. ഒക്ടാകോര്‍ പ്രോസസ്സറും 6 ജിബി റാം ശേഷിയും ഫോണിനുണ്ട്. 3300 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 64 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. 

പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. ഈ ക്യാമറകള്‍ക്ക് മുകളിലായി എല്‍ഇഡി ഫ്ലാഷ് ക്രമീകരിച്ചിരിക്കുന്നു. 12 എംപിയാണ് ഫോണിന്‍റെ പിന്‍ ക്യാമറ സെറ്റപ്പ്. 8 എംപിയാണ് മുന്‍ ക്യാമറ ശേഷി. ഫിംഗര്‍ പ്രിന്‍റ് സെന്‍സറും പിന്നീലുണ്ട്. ഫോണിന്‍റെ താഴെ ഭാഗത്ത് സി-ടൈപ്പ് യുഎസ്ബി പോര്‍ട്ട്. സ്പീക്കര്‍ ഗ്രില്ല്, 3.5 എംഎം ഓഡിയോ ജാക്കറ്റ് എന്നിവ ക്രമീകരിച്ചിരിക്കുന്നു.  സെന്‍ഫോണിന് കാണാറുള്ള ആന്‍റിന ലൈന്‍ അസ്യൂസിന്‍റെ സെന്‍ഫോണ്‍ 5Z ന് ഇല്ല.  ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഒപ്പം സെന്‍ യൂസര്‍ ഇന്‍റര്‍ഫേസും ലഭിക്കും.  എഐ ചാര്‍ജിംഗ് സംവിധാനമാണ് ഫോണിനുള്ളത് എന്നാണ് അസ്യൂസിന്‍റെ വാദം.

click me!