2018ലെ ടെക്നോളജി 'മരണങ്ങള്‍'

By Web TeamFirst Published Dec 31, 2018, 1:25 PM IST
Highlights

ടെക്നോളജി പുരോഗമിക്കുന്നതിന് അനുസരിച്ച് പഴയ ടെക്നോളജികള്‍ വിടപറയും ഇത്തരത്തില്‍ 2018 ല്‍ ലോകത്തോട് വിടപറഞ്ഞ ആപ്പുകളും ടെക്നോളജി സേവനങ്ങളും ഏതെന്ന് പരിശോധിക്കാം.

ന്യൂയോര്‍ക്ക്: ടെക്നോളജി പുരോഗമിക്കുന്നതിന് അനുസരിച്ച് പഴയ ടെക്നോളജികള്‍ വിടപറയും ഇത്തരത്തില്‍ 2018 ല്‍ ലോകത്തോട് വിടപറഞ്ഞ ആപ്പുകളും ടെക്നോളജി സേവനങ്ങളും ഏതെന്ന് പരിശോധിക്കാം.

1. യാഹൂ മെസെഞ്ചര്‍

1998ല്‍ ആരംഭിച്ച യാഹൂ മെസഞ്ചര്‍ 2018 ജൂലൈ 17ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 90കളില്‍ വെബ് അനുഭവവും ചാറ്റുകളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് യാഹൂ മെസഞ്ചര്‍ ആണ്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ് പോലെയുള്ളവയുടെ ജനപ്രീതി യാഹൂവിന് തിരിച്ചടിയായി. ഒപ്പം യാഹൂവിനെ വെരിസോണ ഏറ്റെടുത്തതോടെ ഈ ആപ്പിന്‍റെ സേവനം അവസാനിപ്പിക്കാന്‍ പുതിയ ഓഹരിഉടമകള്‍ തീരുമാനം എടുത്തു.

2. ഗൂഗിള്‍ ഇന്‍ബോക്‌സ്

2014ല്‍ ലോഞ്ച് ചെയ്ത ഗൂഗിളിന്റെ ഇ മെയില്‍ ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും. പരീക്ഷണാര്‍ത്ഥം ഗൂഗിള്‍ ആരംഭിച്ച ഈ ആപ്പ് ജീമെയിലിലേക്ക് വഴിമാറുകയായിരുന്നു. മൊബൈല്‍ ജി-മെയില്‍ ആപ്പ് ഇന്‍ബോക്സിന്‍റെ എല്ലാ പ്രത്യേകതകളും ഇപ്പോള്‍ നല്‍കുന്നതിനാല്‍ തന്നെ ഇന്‍ബോക്സിന്‍റെ അസ്തിത്വം തന്നെ ഇല്ലാതായതോടെ ഈ ആപ്പ് ഗൂഗിള്‍ അവസാനിപ്പിച്ചു.

3. ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്‌നെര്‍

2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച യുആര്‍എല്‍ ഷോര്‍ട്ട്‌നെര്‍ ഏറെ പ്രാധാന്യമുള്ള സേവനമാണ് നല്‍കിയത്
എഫ്ഡിഎല്‍, ബിറ്റ്‌ലി പോലെ സമാന സേവനം നല്‍കുന്നവ ഉപയോക്താക്കള്‍ക്ക് നിര്‍ദേശിക്കാനും ഗൂഗിള്‍ മറന്നില്ല

4. യൂട്യൂബ് ഗെയിമിങ്ങ് ആപ്പ്

2015ല്‍ ആരംഭിച്ച ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്

5. ഫേസ്ബുക്ക് ഹെല്ലോ

ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി 2015ലാണ് ഹെല്ലോ ആപ്പിനെ ഫേസ്ബുക്ക് അവതരിപ്പിച്ചത്
മൊബൈല്‍ കോണ്‍ടാക്ടിലെയും ഫേസ്ബുക്കിലെയും വിവരങ്ങള്‍ യോജിപ്പിക്കാന്‍ ഉപയോക്താവിനെ സഹായിച്ചു

6. ഗൂഗിള്‍ പ്ലസ്

5 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന അറിയിപ്പുണ്ടായി
തേര്‍ഡ് പാര്‍ട്ടിയ്ക്കും വിവരങ്ങള്‍ ചോര്‍ത്താമെന്നത് ഗൂഗിള്‍ പ്ലസിന് വലിയ തിരിച്ചടിയായി. പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന അറിയിപ്പിന് ശേഷവും ഗൂഗിള്‍ പ്ലസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നിരുന്നു
2019ഓടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയേക്കാം
"

click me!